Monday 29 February 2016

New Deal - Social Science Class X



പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ (ഹിസ്റ്ററിയും ജ്യോഗ്രഫിയും) 24 പാഠങ്ങളില്‍ നിന്നും പ്രധാനപ്പെട്ടതും പരീക്ഷക്ക് ആവര്‍ത്തിച്ചുവരുന്നതുമായ ഈരണ്ട് ചോദ്യോത്തരങ്ങള്‍ വീതം അപൂര്‍വ്വങ്ങളായ വീഡിയോ ചിത്രങ്ങള്‍ സഹിതം ഗാനരൂപത്തില്‍ തയ്യാറാക്കിയതാണ് ബ്ലോഗ് വഴി പങ്കുവക്കുന്നത്.വയനാട് ജില്ലയിലെ മാനന്തവാടി ഫാ. ജികെഎംഎച്ച്എസ്സിലെ ജോസ് മാത്യു സാറിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയതാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ ഉപഹാരം.ഹിസ്റ്ററിയിലേയും ജ്യോഗ്രഫിയിലേയും ഓരോ പാഠങ്ങള്‍ വീതം ഓരോ ആഴ്ചയായി പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം. ഇത്തവണ ഹിസ്റ്ററിയിലേയും ജ്യോഗ്രഫിയിലേയും ആദ്യ രണ്ടുപാഠങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കണ്ട് നോക്കി ഇഷ്ടപ്പെട്ടാല്‍, ആ വിവരം കമന്റുവഴി അറിയിക്കുമല്ലോ? കൂടുതല്‍ പാഠങ്ങള്‍ വേഗത്തില്‍ പങ്കുവക്കാന്‍ അത് പ്രചോദനമാകും.
History

ഹിസ്റ്ററി യൂണിറ്റ് 1
ഹിസ്റ്ററി യൂണിറ്റ് 2
ഹിസ്റ്ററി യൂണിറ്റ് 3
ഹിസ്റ്ററി യൂണിറ്റ് 4
ഹിസ്റ്ററി യൂണിറ്റ് 5
ഹിസ്റ്ററി യൂണിറ്റ് 6

Geography

ജ്യോഗ്രഫി യൂണിറ്റ് 1
ജ്യോഗ്രഫി യൂണിറ്റ് 2
ജ്യോഗ്രഫി യൂണിറ്റ് 4
ജ്യോഗ്രഫി യൂണിറ്റ് 5
ജ്യോഗ്രഫി യൂണിറ്റ് 6

USS EXAM 2016 - ANSWER KEY PUBLISHED BY PAREEKSHA BHAVAN


USS EXAMINATION, FEBRUARY - 2016 Answer Key 
Complaints ,if any, on the published answer keys will be entertained by written complaint with solid proof so as to reach the Secretary Pareekshabhavan Trivandrum on or before 5 pm on 01-03-2016

Thursday 25 February 2016

വിജയപ്പത്ത്'വിക്‌ടേഴ്‌സ് ചാനലില്‍ പത്താംക്ലാസ്സൂകാര്‍ക്കായി റിയാലിറ്റിഷോ -വിദ്യാഭ്യാസ മന്ത്രി

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ്ചാനല്‍'വിജയപ്പത്ത്'റിയാലിറ്റിഷോ ഫെബ്രുവരി 27മുതല്‍ സംപ്രേഷണം ആരംഭിക്കും. പത്താംക്ലാസിലെ പാഠഭാഗങ്ങളെ മാത്രം അടിസ്ഥാനമാക്കിയുളള ഒരുവിദ്യാഭ്യാസ റിയാലിറ്റി ഷോ ആദ്യമായാണ് ഒരുചാനല്‍ സംപ്രേഷണം ചെയ്യുന്നത്. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ മത്സരങ്ങള്‍ നടത്തിയാണ് റിയാലിറ്റി ഷോയിലെ വിജയികളെ കണ്ടെത്തുന്നത്. രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക്‌സ്‌കൂള്‍തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ഒരുവിദ്യാര്‍ത്ഥി വിദ്യാഭ്യാസ ജില്ലാതലമത്സരത്തില്‍ പങ്കെടുക്കുകയും അതില്‍ ആദ്യസ്ഥാനം നേടിയ രണ്ട് കുട്ടികള്‍ റവന്യൂജില്ലാ മത്സരങ്ങളിലൂടെ സംസ്ഥാനതല മല്‍സരത്തിന് അര്‍ഹതനേടുന്നു. 

ഓരോജില്ലയേയും പ്രതിനിധീകരിച്ച് രണ്ട് കുട്ടികള്‍വീതംആകെ 28 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനതല മല്‍സര ത്തില്‍ മികവ് തെളിയിക്കുന്നത്. ഒരുനിമിഷം, ചിന്താതരംഗം, ഓര്‍മ്മച്ചെപ്പ് എന്നീ ഭാഗങ്ങളായി പ്രാഥമിക റൗണ്ടില്‍ 294 ചോദ്യങ്ങള്‍ക്കാണ് 14 ടീമുകള്‍ ഉത്തരം നല്‍കേണ്ടത്. അവസാന റൗണ്ടില്‍ ആദ്യ നാല്സ്ഥാനക്കാര്‍ 84 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ വ്യത്യസ്ത തലത്തിലുളള ചോദ്യങ്ങള്‍ക്കാണ് മല്‍സരാര്‍ത്ഥികള്‍ ഉത്തരം നല്‍കേണ്ടത്. നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ ഉന്നതഗുണനിലവാരത്തോടെ മികച്ചവിജയം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംപ്രേഷണം ആരംഭിക്കുന്ന വിജയപ്പത്ത് 21 എപ്പിസോഡുകളിലായാണ് പൂര്‍ത്തീകരിക്കുന്നത്. പരീക്ഷക്കുളള വിവിധ ചോദ്യങ്ങളെ അഭിമുഖീകരിക്കാനും നിര്‍ദ്ദിഷ്ട സമയത്തിനുളളില്‍ പൂര്‍ണ്ണമാര്‍ക്ക് ലഭിക്കുംവിധം ഉത്തരം എഴുതാനും ഉപകരിക്കുന്ന തരത്തിലാണ് ജഡ്ജസ് വിശകലനം നടത്തുന്നത്.എസ്.സി.ഇ.ആര്‍.ടി.യിലെ വിവിധ വിഷയങ്ങളുടെ പാഠപുസ്തകസമിതി അംഗങ്ങളായ അധ്യാപ കരാണ്‌വിധികര്‍ത്താക്കള്‍. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാതല മത്സരങ്ങള്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ ഐ.ടി.@സ്‌കൂള്‍ പ്രോജക്ടിന്റെ ജില്ലാകോ-ഓര്‍ഡിനേറ്റര്‍മാരും മാസ്റ്റര്‍ ട്രെയിനര്‍മാരുമാണ് നടത്തിയത്. സ്‌കൂള്‍ മുതല്‍ സംസ്ഥാനതലംവരെയുള്ളമത്സരങ്ങള്‍ക്ക് ചോദ്യകര്‍ത്താക്കളായും വിധികര്‍ത്താക്കളായും 250-ഓളം അധ്യാപകരുടെ സേവനമുണ്ടായി. വിക്‌ടേഴ്‌സ് ചാനലിലെ സാങ്കേതിക പ്രവര്‍ത്തകര്‍, ഐടി @ സ്‌കൂള്‍മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തിലുള്ള അക്കാദമിക് ടീം, ടെക്‌നിക്കല്‍ ടീം തുടങ്ങിയവരാണ്ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലയ്ക്ക്'ഡോ. എ.പി.ജെ.അബ്ദുള്‍കലാം വിക്‌ടേഴ്‌സ്എവര്‍റോളിംഗ്‌ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന ്സ്ഥാനം നേടുന്ന ടീമിലെ കുട്ടികള്‍ക്ക് സ്വര്‍ണമെഡലും ട്രോഫിയുംസര്‍ട്ടിഫിക്കറ്റും നല്‍കും.'വിജയപ്പത്ത്' ഫെബ്രുവരി 27മുതല്‍ മാര്‍ച്ച്ഏഴു വരെ എല്ലാദിവസവും വൈകുന്നേരം 5 മുതല്‍ 6 വരെയും രാത്രി 08.30 മുതല്‍ 09.30 വരെയും സംപ്രേഷണംചെയ്യും. പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 08.30 മുതല്‍ 09.30 വരെയും ഉച്ചയ്ക്ക് 02.30 മുതല്‍ 03.30 വരെയും ഉണ്ടായിരിക്കും. വിക്‌ടേഴ്‌സ് ചാനലിന്റെ സംപ്രേഷണം പൂര്‍ണ്ണമായും ഡിജിറ്റല്‍ആക്കുന്നതിന് 2 കോടിരൂപ മുതല്‍മുടക്കില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് രണ്ടാം വാരത്തോടെ പൂര്‍ത്തിയാകും. ഇതോടൊപ്പം ഇന്ററാക്ടീവ് ചാനലുംഎച്ച്.ഡി. സാങ്കേതിക വിദ്യയിലേയ്ക്ക് മാറും

Tuesday 16 February 2016

SSLC ഇംഗ്ലീഷ് പഠനസഹായി


SSLC വിദ്യാര്‍ഥികള്‍ക്കായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് തയ്യാറാക്കിയ
THE FINISHING TOUCH എന്ന ഇംഗ്ലീഷ് പഠനസഹായിക്ക്ഇവിടെ ക്ലിക്ക് ചെയ്യുക

IT THEORY NOTES Class X (All Chapters)



2016 ലെ എസ് എസ് എല്‍ സി ഐടി പരീക്ഷ, തിങ്കളാഴ്ച മുതല്‍ നടക്കുകയാണല്ലോ? വിപിന്‍ മഹാത്മയുടെ പഠനനോട്ടുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ വലിയ തിരക്കുകള്‍ക്കിടയിലും, മാത്‌സ് ബ്ലോഗിനേയും ലക്ഷക്കണക്കിന് ആവശ്യക്കാരേയും മറന്നില്ല മഹാത്മന്‍! 
മലയാളം മീഡിയം
Chapt 1: Click Here
Chapt 2: Click Here
Chapt 3: Click Here
Chapt 4: Click Here 
Chapt 5: Click Here 
Chapt 6: Click Here
Chapt 7: Click Here
Chapt 8: Click Here
Chapt 9: Click Here 


English Medium
Chapt 1: Click Here
Chapt 2: Click Here
Chapt 3: Click Here
Chapt 4: Click Here 
Chapt 5: Click Here 
Chapt 6: Click Here
Chapt 7: Click Here
Chapt 8: Click Here
Chapt 9: Click Here 

Compressed All in One PDF File(English) (Thanks to Sri Sushern M, Palakkad )

All in One PDF File(Malayalam) (Thanks to Sri Vincent D K)

All in One PDF File(English) (Thanks to Sri Jomon K Johny)

Practical English Medium Questions, Collected by: Shinu Antony, St. Agnes GHS Muttuchira

IT MODEL PRACTICAL EXAMINATION - VIDEO TUTORIAL BY VIPIN MAHATMA(courtesy:Maths blog)

വിപിന്‍ മഹാത്മ തയ്യാറാക്കിയ ഐടി മോഡല്‍ പരീക്ഷാ വീഡിയോ ട്യൂട്ടോറിയലുകള്‍ പ്രസിദ്ധീകരിക്കുന്നു.  അല്പം വെകിയെങ്കിലും ഇവ ലഭിച്ചത് വിപിന്‍ സാര്‍ പരഞ്ഞത് പോലെ  കുട്ടികള്‍ക്കും,അധ്യാപകര്‍ക്കും  ആശ്വാസം തന്നെയാണ്.അവസാനം നിമിഷം കുട്ടികള്‍ക്ക്  തീര്‍ച്ചയായും ഇതൊരു കൈതാങ്ങാകും എന്ന കാര്യത്തില്‍ സംശയമില്ല. ഈ Video Tutorial തയ്യാറാക്കിയ വിപിന്‍ മഹാത്മാ സാറിനും, പ്രസിദ്ധീകരിച്ച മാത്സ് ബ്‌ലോഗിനും ഒരായിരം നന്ദി..

  • IT Theory Sample Questions-All Chapters in Malayalam Medium  by IT@School Project
  • IT Theory Sample Questions-All Chapters in Kannada Medium by IT@School Project
  • ഇങ്ക്സ്കേപ്പ് - ചോദ്യങ്ങളും ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
  • IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(PYTHON, QGIS AND GEOGEBRA)
  • SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016
  • IT Model Practical പരീക്ഷയിലെ Tupi 2D magic നിന്നുള്ള ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഇവിടെ ക്ലിക് ചെയ്യുക 
  • Practical Score Sheet Creator


    Last updated on 10.02.2016: 2016 മാര്‍ച്ച് മാസത്തിലെ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയുടെ ഭാഗമായിട്ടുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് തുടക്കമായി. പ്രായോഗിക പരീക്ഷകളുള്ള എല്ലാ വിഷയങ്ങളുടെയും അധ്യാപകര്‍ക്ക് എക്സ്റ്റേണല്‍ എക്സാമിനര്‍മാരായി ‍മറ്റ് സ്കൂളുകളില്‍ പരീക്ഷാ നടത്തിപ്പിന് പോകേണ്ടി വരും. പരീക്ഷ നടത്തി സ്കോറുകള്‍ നിശ്ചയിക്കുന്നതിലേറെ വിഷമം പിടിച്ച കാര്യമാണ് അതിന്‍റെ സ്കോര്‍ ഷീറ്റ് തയ്യാറാക്കി ഡയറക്ടറേറ്റിലേക്ക് അയച്ചു കൊടുക്കുന്നത്. കാരണം പരീക്ഷയുടെ കാര്യമായത് കൊണ്ട് ഇത് അതീവ ശ്രദ്ധയോടെയാണ് ചെയ്യേണ്ടത്. പലരും പല പ്രാവശ്യം തെറ്റിക്കുകയും മാറ്റി എഴുതുകയും ചെയ്തിട്ടാണ് അയക്കാനുള്ള മാര്‍ക്ക് ഷീറ്റ് തയ്യാറായി വരുന്നത്. ഇത്തരം വിഷമങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍,അൽ റഹിമാൻ സാറും ബിബിൻ സാറും, അജിത്‌ സാറും  തയ്യാറാക്കിയ PRACTICAL SCORE SHEET CREATOR സോഫ്റ്റ്‍വെയര്‍ സഹായിക്കും എന്നുള്ള കാര്യം ഉറപ്പാണ്.വളരെ ചുരുങ്ങിയ സമയം കൊണ്ട് കൃത്യമായതും വ്യക്തതയുള്ളതുമായ റിപ്പോര്‍ട്ടുകള്‍ ഇതില്‍ നിന്നും ലഭിക്കുന്നു.
    ഉപയോഗിക്കേണ്ട വിധം
    PRACTICAL SCORE SHEET CREATOR ലേക്ക് വിവരങ്ങള്‍ നല്‍കുന്നതിന് DATA ENTRY വിഭാഗത്തില്‍ മൂന്ന് ബട്ടണുകള്‍ ലഭ്യമാണ്.
    1.Basic Details
    ഈ സ്ക്രീനില്‍ എല്ലാ ഫീല്‍ഡുകളും നിര്‍ബന്ധമായും പൂരിപ്പിക്കണം.
    മാതൃ സ്ഥാപനത്തിന്‍റെയും പരീക്ഷാ കേന്ദ്രത്തിന്‍റയും കോഡുകള്‍ തെറ്റാതെ എന്‍റര്‍ ചെയ്യണം. കോഡ് അറിയില്ലെങ്കില്‍ അതിന് നേരെയുള്ള Find എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് സെര്‍ച്ച് ചെയ്യാവുന്നതാണ്

    Max.Marks കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്താല്‍ മതി. ഇത് സെലക്ട് ചെയ്തിട്ടില്ലെങ്കില്‍ സ്കോര്‍ എന്‍റര്‍ ചെയ്യാന്‍ കഴിയില്ല.

    Date(s) of Examination എന്ന സ്ഥലത്ത് പരീക്ഷ നടത്തിയ തീയതിയാണ് കൊടുക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ ദിവസങ്ങളില്‍ പരീക്ഷ നടത്തിയിട്ടുണ്ടെങ്കില്‍ ആദ്യത്തെയും അവസാനത്തെയും തിയതി നല്‍കിയാല്‍ മതി (ഉദാ. 18/02/2015 – 22/02/2015)

    Range of Reg.Number എന്നതിന് നേരെ ഈ വിഷയത്തില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ആദ്യത്തെയും അവസാനത്തെയും രജിസ്റ്റര്‍ നമ്പര്‍ നല്‍കുക. ഇടയ്ക്ക് ബ്രേക്ക് ഉണ്ടെങ്കില്‍ വ്യത്യസ്ത റേഞ്ചുകള്‍ കോമയിട്ട് വേര്‍തിരിച്ച് നല്‍കുക. (ഉദാ. 9002001-9002048, 9002051-9002058, 9002060)

    2. Manage Register Numbers

    ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഭാഗമാണിത്. ഇതില്‍ നിങ്ങള്‍ പ്രായോഗിക പരീക്ഷ നടത്തിയ വിഷയത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കണം. ഇതിന് ആദ്യത്തെ രജിസ്റ്റര്‍ നമ്പരും അവസാനത്തെ രജിസ്റ്റര്‍ നമ്പരും അതത് ഫീല്‍ഡുകളില്‍ നല്‍കി Add Register Numbers എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഉദാഹരണമായി ആദ്യത്തെ കോളത്തില്‍ 9002001 എന്നും രണ്ടാമത്തെ ബോക്സില്‍ 9002060 എന്നും നല്‍കി Add Register Numbers എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ 9002001 മുതല്‍ 9002060 വരെയുള്ള 60 കുട്ടികളുടെയും രജിസ്റ്റര്‍ നമ്പര്‍ ജനറേറ്റ് ചെയ്യപ്പെടും.

    ഒന്നാം വര്‍ഷ പരീക്ഷ എഴുതി രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികളുണ്ടെങ്കിലോ അല്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ടെങ്കിലോ രജിസ്റ്റര്‍ നമ്പരില്‍ ബ്രേക്ക് വരാം ഇങ്ങനെ രജിസ്റ്റര്‍ നമ്പരില്‍ ബ്രേക്ക് വന്നിട്ടുണ്ടെങ്കില്‍ വ്യത്യസ്ത സീരീസുകളിലായി രജിസ്റ്റര്‍ നമ്പര്‍ Add ചെയ്താല്‍ മതി.

    ഉദാഹരണമായി 9002001-9002060 എന്ന സീരീസിനിടയില്‍ 9002049, 9002050, 9002059 എന്നീ മൂന്ന് നമ്പരുകള്‍ ഇല്ലെങ്കില്‍ ഇത് മൂന്ന് തവണയായി Add ചെയ്താല്‍ മതി. അതായത് ആദ്യത്തെ തവണ 9002001-90020048 എന്നും രണ്ടാമത്തെ തവണ 90020051-90020058 എന്നും മൂന്നാമത്തെ തവണ 90020060-90020060 എന്നും നല്‍കി Add ചെയ്താല്‍ മതി.ഇതിന് പകരം ആദ്യം മൊത്തം സീരീസ് Add ചെയ്ത് പിന്നീട് ബ്രേക്കുള്ള നമ്പരുകള്‍ നീക്കം ചെയ്താലും മതി. ഇതിന് ബ്രേക്കുള്ള നമ്പരുകളുടെ സീരീസ് നല്‍കി Delete Register Numbers എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

    ഒരു രജിസ്റ്റര്‍ നമ്പര്‍ മാത്രം ചേര്‍ക്കുയോ നീക്കം ചെയ്യുകയോ ചെയ്യുമ്പോള്‍ ആദ്യത്തെ നമ്പരും അവസാനത്തെ നമ്പരും ഒന്ന് തന്നെ നല്‍കിയാല്‍ മതി.

    ആബ്സന്‍റായവരുടെ രജിസ്റ്റര്‍ നമ്പരുകള്‍ ഒരു കാരണവശാലും നീക്കം ചെയ്യരുത്. അത് സ്കോര്‍ഷീറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്.

    3. Score Entry

    ഈ പേജില്‍ നിങ്ങള്‍ ജനറേറ്റ് ചെയ്ത എല്ലാ രജിസ്റ്റര്‍ നമ്പരുകളും പ്രത്യക്ഷപ്പെടും. ആദ്യം ഇത് കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ പിറകോട്ട് പോയി കൃത്യമാക്കുക. കൃത്യമാണെങ്കില്‍ സ്കോറുകള്‍ എന്‍റര്‍ ചെയ്യുക. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ ആബ്സന്‍റായിട്ടുണ്ടെങ്കില്‍ അവരുടെ സ്കോറിന് നേരെ AB എന്ന് വലിയ അക്ഷരത്തില്‍ തന്നെ എന്‍റര്‍ ചെയ്യുക. ഒറ്റ അക്കത്തിലുള്ള സ്കോറാണ് ലഭിച്ചതെങ്കില്‍ ആ അക്കം മാത്രം ചേര്‍ത്താല്‍ മതി. മുന്നില്‍ പൂജ്യം ചേര്‍ക്കേണ്ടതില്ല. ഉദാഹരണമായി ഒരാള്‍ക്ക് 9 സ്കോറാണ് ലഭിച്ചതെങ്കില്‍ സ്കോറിന്‍റെ കോളത്തില്‍ 9 എന്ന് ചേര്‍ത്താല്‍ മതി. 09 എന്ന് ചേര്‍ക്കേണ്ടതില്ല.
    സ്കോര്‍ എന്‍റര്‍ ചെയ്ത് കഴിയുന്നതോട് കൂടി നമ്മുടെ ജോലി തീരുന്നു. ഇനി ഡയറക്ടറേറ്റിലേക്ക് അയക്കുന്നതിന് വേണ്ടി റിപ്പോര്‍ട്ടുകളുടെ പ്രിന്‍റ് എടുത്താല്‍ മതി.

    REPORTS FOR DHSE

    ഡയറക്ടറേറ്റിന്‍റെ നിര്‍ദ്ദേശമനുസരിച്ചുള്ള എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ടുള്ള ഒരു സ്കോര്‍ഷീറ്റാണ് നിങ്ങള്‍ക്ക് പ്രിന്‍റൗട്ടായി ലഭിക്കുക. അതായത് സ്കോറുകള്‍ അക്കത്തിലും അക്ഷരത്തിലും ഉണ്ടായിരിക്കും ഒറ്റ സംഖ്യയുടെ ഇരു വശത്തും “ – “ മാര്‍ക്ക് ചേര്‍ത്തിട്ടുണ്ടായിരിക്കും. Total, Absents എന്നിവ ചുകന്ന നിറത്തില്‍ രേഖപ്പെടുത്തിയിരിക്കും.

    എന്നാല്‍ കളര്‍ പ്രിന്‍റ് എടുക്കുന്നതിന് സൗകര്യമില്ലാത്തവര്‍ക്കും ഉപകാരപ്പെടുന്നതിനായുള്ള സൗകര്യങ്ങള്‍ സോഫ്റ്റ്‍വെയറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത് നിങ്ങള്‍ക്ക് വേണമെങ്കില്‍ Total, Absents എന്നീ കോളങ്ങള്‍ Blank ആയി സെറ്റ് ചെയ്ത് പ്രിന്‍റെടുക്കാം. അതിന് ശേഷം ഈ കാര്യങ്ങള്‍ ചുകന്ന മഷിയുടെ പേന കൊണ്ട് എഴുതി ചേര്‍ത്താല്‍ മതി.

    കളര്‍ പ്രിന്‍ററില്ലെങ്കിലും Total, Absents എന്നിവ മാര്‍ക്ക് ചെയ്ത ഒരു കോപ്പി നിങ്ങള്‍ പ്രിന്‍റെടുക്കുക. അതിന് ശേഷം ഇവ Blank ആയി സെറ്റ് ചെയ്ത് രണ്ടാമതൊരു കോപ്പി പ്രിന്‍റെടുക്കുക. എന്നാല്‍ ആദ്യത്തെ കോപ്പി നോക്കി രണ്ടാമത്തെ കോപ്പിയിലെ Total, Absents എന്നിവ മാര്‍ക്ക് ചെയ്യാന്‍ എളുപ്പമായിരിക്കും. ആദ്യത്തെ കോപ്പി നിങ്ങള്‍ക്ക് പേര്‍സണല്‍ കോപ്പിയായി സൂക്ഷിച്ചു വെക്കുകയും ചെയ്യാം. ഡയറക്ടറേറ്റിലേക്ക് അയക്കാനുള്ള സ്കോര്‍ഷീറ്റിന്‍റെ ഓരോ പേജുകളിലും നിങ്ങള്‍ ഒപ്പ് വെക്കണമെന്ന കാര്യം ഓര്‍ക്കുക.

    Annexure-19 ലെ എല്ലാ കാര്യങ്ങളും കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. ഒപ്പ് വെക്കേണ്ട സ്ഥലത്ത് ഒപ്പ് വെക്കുക.

    Envelope Slip പ്രന്‍റെടുത്ത് വരയിട്ട ഭാഗത്ത് കൂടി മുറിച്ച് അതിനെ രണ്ട് ഭാഗമാക്കുക. ഒന്നാമത്തെ ഭാഗം സ്കോര്‍ ഷീറ്റ് ഉള്‍ക്കൊള്ളുന്ന കവറിന് പുറത്ത് പതിക്കാനുള്ളതാണ്. ഈ കവര്‍ ഒട്ടിച്ച് അത് മറ്റൊരു കവറിനുള്ളിലിട്ടാണ് അഡ്രസെഴുതി അയക്കേണ്ടത്. ഈ പുറം കവറിന്‍റെ മുകളില്‍ പതിക്കുന്നതിനുള്ള അഡ്രസ് സ്ലിപ്പായി Envelope Slip ന്‍റെ രണ്ടാമത്തെ ഭാഗം ഉപയോഗിക്കാം. ഇത് നിര്‍ബന്ധമില്ല. അഡ്രസ് എഴുതുന്നതാണ് കൂടുതല്‍ ഭംഗി എന്ന് തോന്നുകയാണെങ്കില്‍ അങ്ങിനെ ചെയ്യാം.

    റിപ്പോര്‍ട്ടുകള്‍ ഡയറക്ടറേറ്റിലേക്ക് അയക്കുന്നതിന് മുമ്പ് അതിന്‍റെ കൃത്യത പല തവണ പരിശോധിക്കുക. കാരണം പൊതു പരീക്ഷയുമായി ബന്ധപ്പെട്ടതാണ്, കുട്ടികളുടെ ഭാവിനിര്‍ണ്ണയിക്കുന്നതാണ്. സോഫ്റ്റ്‍വെയര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ഉപയോഗപ്പെടുത്തുക.

    Downloads
    Practical Score Sheet Creator by Alrahiman
    Practical Marklist Maker 5.9 by Bibin C. Jacob
    Practical Marklist Maker 3.0 by Ajith Kanthi
    Previous Year Practical Questions

    Monday 15 February 2016

    KIRANAM - PHYSICS WORK BOOK


    ഇടുക്കി ജില്ലയിലെ പത്താം ക്ലാസ് വിജയം 100 ശതമാനത്തിലെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  ഇടുക്കി ഡയറ്റ്  തയ്യറാക്കിയ കര്‍ണികാരം എന്ന ഗണിത പഠന സഹായിയെയും, ന്യൂക്ലിയസ്സ് എന്ന രസതന്ത്ര പഠന സഹായിയെയും, ജാലകം എന്ന സാമൂഹ്യശാസ്ത്ര പഠന സഹായിയെയും കൂട്ടുകാര്‍ ഇനിനകം തന്നെ ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് കാണുമല്ലോ.. ഇപ്പോളിതാ ഭൗതികശാസ്ത്ര പഠന സഹായിയെ ഷേണി സ്കൂള്‍ ബ്ലോഗ് നിങ്ങളുയെ മുമ്പില്‍ എത്തിക്കുകയാണ്. ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക.മനസ്സില്‍ ഉറപ്പിക്കുക.നല്ല ഗ്രേടോടെ പാസ്സാകുക.എല്ലാ കൂട്ടുകാര്‍ക്കും വിജയാശംസകള്‍
    കിരണം -ഭൗതികശാസ്ത്ര പഠന സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ഇവിടെ ക്ലിക്ക് ചെയ്യുക

    Sunday 14 February 2016

    Deep condolence from Wadihuda HSS


    Guidelines for the Appointment of Guest Teachers


    Update: Higher Secondary School Teachers (Daily Wages) wages enhanced. Government Order G.O(Ms) No.37/2016/G.Edn dated Thiruvananthapuram, 05.02.2016 published. Read more...

    The DHSE issued guidelines for the Appointment of Guest Teachers in Govt and Aided Higher Secondary Schools.Click the below link to download the full text of the order ACDC 1/42129/2012/HSE dtd 15.06.2013 and 29.09.2015.

    Downloads
    Hot: Higher Secondary School Teachers(Daily Wages)- wages enhanced-Orders issued -G.O(Ms).No.37/2016/G.Edn dated,Thiruvananthapuram,05.02.2016
    Payment of Remuneration to the Guest Teachers appointed on daily wages(Guest) in the Govt higher secondary batches sanctioned in 2014-15 academic year onwards - Sanctioned Orders issued -Circular Dt. 29/09/2015.
    Payment of Remuneration to the Higher Secondary Teachers appointed on daily wages(Guest) in the higher secondary batches sanctioned in 2011-12 academic year onwards - Sanctioned Orders issued - G.O.(Rt)No.956/2015/G.Edn Dt. 11/03/2015.
    Appointment of Guest Teachers-SET exception for the academic year 2015.Circular dtd 05.02.2015
    Guidelines for the Appointment of Guest Teachers in Higher Secondary Schools.

    Higher Secondary Examinations March 2016


    Last updated on 19.11.15: The first and second year Higher secondary examination of March 2016 will commence from 09.03.2016.
    The Plus two Practical Evaluation will be conducted from 15.02.2016 to 29.02.2016. Last date for submission of Application form at the parent school by the XII Candidates is 30.11.2015.
    Last date for submission of Application form at the parent school by the XI Candidates is 21.12.2015.

    Read more for HSE March 2016 Notification, Time Table, Previous Questions, Application Form, Chalan Form etc:-

    Higher Secondary Examinations March 2016
    XI Higher Secondary Examinations March 2016-Fee dates extended. Circular dtd 08.12.2015
    Higher Secondary Examinations March 2016-Notification(Malayalam) : Part 1 |Part 2
    Higher Secondary Examinations March 2016-Notification(English)
    Higher Secondary Examinations March 2016-Time Table
    Previous Circulars
    Higher Secondary Examinations March 2015 :Percentage of Disability-Modified Order GO(MS) No.65/2015 Gen.Edn dtd 6/3/2015
    Use of scientific calculator in HSS examinations-Guidelines dtd 29.01.2015
    Higher Secondary Examinations : Previous Year Questions
    Higher Secondary Examinations : XI Model Questions by SCERT
    Higher Secondary Examinations : XII Model Questions by SCERT
    Higher Secondary Examinations : Model Questions by DHSE
    Higher Secondary Examinations : Application Form(Revised on 16.10.14)
    Chalan Printer Software

    IT THEORY SAMPLE QUESTIONS - ALL CHAPTERS MALAYALAM AND KANNADA MEDIUM BY IT@SCHOOL PROJECT


    IT പരീക്ഷ 16-02-2016 മുതല്‍ തുടങ്ങുകയാണല്ലോ..കുട്ടികളെല്ലാം IT theory , Practical ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പഠിക്കുന്നുണ്ട്.പക്ഷെ ചില കുട്ടുക്കാര്‍ക്ക് പരാതി. 2014 മുതല്‍ 2016 വരെയുള്ള IT theory പരീക്ഷകളിലെ ചോദ്യങ്ങള്‍ ബ്ലോഗില്‍ ഉണ്ടെങ്കിലും വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ലാത്തത്കൊണ്ട് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിച്ചില്ലത്രെ..ഫയല്‍ സൈസ് കൂടുതല്‍ ആയത്കൊണ്ട് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. നിങ്ങളുടെ പരാതി പരിഹരിക്കുവാന്‍ IT@school project രണ്ട് ഭാഗങ്ങളായി പബ്ലിഷ് ചെയ്ത് ചോദ്യോത്തരങ്ങളെ സംയോജിപ്പിച്ച് മലയാള, കന്നട ഭാഷകളില്‍  സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുകയാണ്. ഇതിന്റെ ഫയല്‍ സൈസ് 478.7 Kb മാത്രമാണ്. അത്കൊണ്ട് കൂട്ടുക്കാര്‍ക്ക് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം.പരീക്ഷ തുടങ്ങുന്നത് വരെ പഠിക്കാം.മൊബൈല്‍ സ്കൂളിലേയ്ക്ക് കൊണ്ടു പോകരുതെ കേട്ടോ..ചുവടെയുള്ള ലിങ്കികളില്‍നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ....
    IT Theory Sample Questions-All Chapters in Malayalam Medium  by IT@School Project
    IT Theory Sample Questions-All Chapters in Kannada Medium  by IT@School Project 
    Related posts 
    ഇങ്ക്സ്കേപ്പ് - ചോദ്യങ്ങളും ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
    IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(PYTHON, QGIS AND GEOGEBRA)
    SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016
     

    SSLC 2016 - INSTRUCTIONS


    2016 എസ്.എസ്.എൽ.സി ഐ.റ്റി പ്രാക്ടിക്കൽ പരീക്ഷയുടെ സി.ഡി ഇൻസ്റ്റലേഷൻ ഫെബ്രുവരി 15,16 തീയതികളിലായി പൂർത്തീകരിക്കേണ്ടതും ഫെബ്രുവരി 27-നകം തന്നെ എല്ലാ ജില്ലകളിലും പരീക്ഷ പൂർത്തീകരിക്കേണ്ടതും ആണ്.
    • നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി 16-02-2016 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
    • മൂല്യനിർണ്ണയത്തിന് ഓൺലൈൻ ആപ്ലിക്കേഷൻ നൽകേണ്ട തീയതിയും 16-02-2016 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
    IT model Exam ന് ആവശ്യമായ P3, P4,P5 , P6, P7, P8 ഫോമുകളും, Check list, Rough Work നുള്ള ഷീറ്റുകളും ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

    ANNUAL EXAM TIME TABLE REG


    ഇന്നലെ(11-02-2016) തിരുവനന്തപുരത്ത് നടന്ന QIP meeting ല്‍ എടുത്ത തീരുമാനങ്ങള്‍...
    ഫെബ്രുവരി 20ന് നടക്കേണ്ട ഹൈസ്കൂള്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം വേണ്ടെന്ന് വച്ചു....
    8, 9 വാര്‍ഷിക പരീക്ഷാ തിയതികളില്‍ ചില മാറ്റങ്ങള്‍ വരുത്തി...
    അവ ചുവടെ ....
    HS ATTACHED LP/UP വിഭാഗം
    **HS Attached LP/UP വിഭാഗത്തിലെ പരീക്ഷകള്‍ മാര്‍ച്ച് 2,3,4,28,29,30 തിയ്യതികളിലായി നടക്കും.
    ക്ലാസ്സ് 5
    വരുത്തിയ മാറ്റങ്ങള്‍
    1. 03-03-2016 വ്യാഴായ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷ 02-03-2016 ബുധനാഴ്ച രാവിലെ(FN) നടക്കും.
    2. 03-03-2016 വ്യാഴായ്ച ഉച്ചയ്ക്ക്(AN) നടക്കേണ്ട ഗണിത പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
    3. 04-03-2016 വെള്ളിയാഴ്ച  ഉച്ചയ്ക്ക്(AN) നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
    ക്ലാസ്സ് 6
    വരുത്തിയ മാറ്റങ്ങള്‍
    1. 03-03-2016 വ്യാഴായ്ച രാവിലെ (FN)നടക്കേണ്ട ഗണിത പരീക്ഷ അന്ന് ഉച്ചയ്ക്കും(AN) ഉച്ചയ്ക് (AN)നടക്കേണ്ട മലയാള II പരീക്ഷ അന്ന് രാവിലെയും(FN) നടക്കും.
    ക്ലാസ്സ് 7
    വരുത്തിയ മാറ്റങ്ങള്‍
    1. 28-03-2016 തിങ്കളാഴ്ച രാവിലെ പരീക്ഷ ഇല്ല.28ന് രാവിലെ നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷ 30-03-2016 ന് രാവിലെ (FN)നടക്കും.
    MUSLIM SCHOOL LP/UP വിഭാഗം
    ക്ലാസ്സ് 5
    വരുത്തിയ മാറ്റങ്ങള്‍
    1. 23-04-2016 ശനിയാഴ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷ 21-04-2016 വ്യാഴായ്ച രാവിലെ (FN)നടക്കും.
    2.23-04-2016 ഉച്ചയ്ക്ക്(AN) നടക്കേണ്ട ഗണിത പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
    ക്ലാസ്സ് 7
    വരുത്തിയ മാറ്റങ്ങള്‍
    1. 26-04-2016 ചൊവ്വാഴ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷയെ 28-04-2016 വ്യാഴായ്ച രാവിലേയ്ക്ക് (FN) മാറ്റി.
    INDEPENDENT LP/UP വിഭാഗം
    ക്ലാസ്സ് 5
    വരുത്തിയ മാറ്റങ്ങള്‍
    1. 22-03-2016 ചൊൗവാഴ്ച ചൊവ്വാഴ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷയെ 21-03-2016  തിങ്കളായ്ച രാവിലേയ്ക്ക് (FN) മാറ്റി.
    2. 22-04-2016 ഉച്ചയ്ക്ക്(AN) നടക്കേണ്ട ഗണിത പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
    3. 23-03-2016 ബുധനാഴ്ച ഉച്ചയ്ക്ക്(AN) നടക്കേണ്ട ഇംഗ്ലീഷ്  പരീക്ഷ അന്ന് രാവിലെ (FN)നടക്കും.
    ക്ലാസ്സ് 7
    വരുത്തിയ മാറ്റങ്ങള്‍
    1. 28-03-2016 തിങ്കളാഴ്ച രാവിലെ (FN)നടക്കേണ്ട കല /പ്രവൃത്തി/ ആരോഗ്യം /കായിക വിദ്യഭ്യാസം പരീക്ഷയെ 30-03-2016 ബുധനായ്ച രാവിലേയ്ക്ക് (FN) മാറ്റി.

    IT MODEL EXAM PRACTICAL QUESTIONS 2016 WITH ANSWERS - INKSCAPE


    IT MODEL PRACTICAL പരീക്ഷയില്‍ ഇങ്ക്സ്കേപ്പ് വിഭാഗത്തില്‍ കുറച്ച് കട്ടിയെന്ന്  തോന്നിയ രണ്ട് ചോദ്യങ്ങളും അവയെ ചെയ്യുന്ന രീതിയുമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇതോടെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍  ചോദിച്ച ചോദ്യങ്ങളില്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ പ്രയാസം നേരിട്ട എല്ലാ ചോദ്യങ്ങള്‍ക്ക്   ഉത്തരം നല്‍കി കഴിഞ്ഞു എന്ന് സ്കൂള്‍ ബ്ലോഗ് വിശ്വസിക്കുന്നു.ഇങ്ക്സ്കേപ്പിലെ ചോദ്യങ്ങള്‍ക്ക്പതിവ് പോലെ ഉത്തരങ്ങള്‍ തയ്യാറാക്കി അയച്ചിരിക്കുന്നത് നവജീവന ഹയര്‍ സെക്കണ്ടറീ സ്കൂളിലെ ശ്രീ ഹരീഷ് സാര്‍ തന്നെയാണ്.തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ഉത്തരങ്ങള്‍ അയച്ച് തന്ന അദ്ദേഹത്തിന്റെ നല്ല മനസ്സിന് സ്കൂള്‍ ബ്ലോഗ് നമിക്കുന്നു.
    ഇങ്ക്സ്കേപ്പ് - ചോദ്യങ്ങളും ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

    IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(PYTHON, QGIS AND GEOGEBRA)
    SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016(Updated)

    IT MODEL PRACTICAL EXAMINATION 2016 - QUESTIONS AND ANSWERS FROM TUPI 2D MAGIC

    SSLC IT പരീക്ഷ പടിവാതിലില്‍ എത്തിയിരിക്കുന്നു.പരീക്ഷയ്കുു തയ്യാറെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.പതിവ് പോലെ കുട്ടികള്‍ക്ക് കൈത്താങ്ങായി Udaya English Medium HSS Manjeshwar ലെഗണപതി ഭട്ട് സാര്‍  സ്കൂള്‍ ബ്ലോഗിലൂടെ ഇതാ കൂട്ടുക്കാര്‍ക്ക് മുന്നില്‍ എത്തിയിരികുന്നുു.ഇത്തവണ ആനിമേഷന്‍ വിഭാഗത്തിലെ English Medium Practical ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമായാണ്.കൂടുതല്‍ മികവോടെ Tupi 2D Magic ലെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാനും ഇവ കുട്ടികളെ സജ്ജരാക്കും എന്ന കാര്യത്തില്‍ സംശയമില്ല.ശ്രീ ഗണപതി ഭട്ട് സാറിന് സ്കൂള്‍ ബ്ലോഗിന്റെ നന്ദി രേഖപ്പെടുത്തുന്നു.

    IT Model Practical പരീക്ഷയിലെ Tupi 2D magic നിന്നുള്ള ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഇവിടെ ക്ലിക് ചെയ്യുക
    Related Posts 
    IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(PYTHON, QGIS AND GEOGEBRA)
    SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016(Updated)

    SSLC MODEL EXAM 2016 - ANSWER KEY

    എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ 2016ലെ ഇംഗ്ലീഷ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരസൂചിക തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് എല്ലാവര്‍ക്കും സുപരിചിതനായ കൊട്ടോടി സ്കൂളിലെ ശ്രീ പ്രശാന്ത് സാറാണ്.ശ്രീ പ്രശാന്ത് സാറിന് സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.

    ഇംഗ്ലീഷ് ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(updated with QGIS Questions and Answers)


     2016 ലെ എസ്.എസ്.എല്‍.സി  - ഐ.ടി പരീക്ഷ ഫെബ്രുവരി 15 മുതല്‍ 27 വരെ നടക്കുമെന്ന് അറിയാമല്ലോ. അതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ ഐ.ടി പരീക്ഷ.തയ്യാറെടുപ്പിന് ഒട്ടും സമയമില്ല. മോഡല്‍ പരീക്ഷയിലെ ചില ചോദ്യങ്ങളാകട്ടെ കുട്ടികളെ വെള്ളം കുടിപ്പിച്ചിരുന്നു..അത്കൊണ്ടാണ് കുട്ടുികളെ സഹായിക്കാന്‍ വേണ്ടി പ്രാക്ടികല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ അഥവാ ചെയ്യുന്ന രീതി അയച്ച് തരാന്‍ ബ്ലോഗ് ടീം ചില അദ്ധ്യാപക സുഹൃത്തുകളുടെ സഹായം തേടിയത്.അതിന് പ്രതികരിച്ച് ഉത്തരങ്ങള്‍ അയച്ച് തന്നിരിക്കുന്നത് കന്നട മീഡിയത്തില്‍ പഠിപ്പിക്കുന്ന കാസറഗോഡ് ജില്ലയിലെ നവജീവന ഹയര്‍ സെകണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ ഹരീഷ് സാറാണ്.അദ്ദേഹം മലയാള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലാണ് ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ പ്രയത്നത്തെ  സ്കൂള്‍ ബ്ലോഗ് അഭിനന്ദിക്കുന്നു.ഇത് മറ്റ് അധ്യാപകര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നു ആശംസിക്കുന്നു.
    QGIS പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക 
    GEOGEBRA പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക 
    PYTHON പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക 

    Related Posts
    IT Practical Question - Solution by Hareesh S.K NHSS Perdala ,Kasaragod
    IT MODEL EXAM 2016 - PRACTICAL QUESTIONS
    SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016

    SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016(Updated)

    എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇതിനകം പ്രാക്ടീസ് തുടങ്ങിയല്ലോ.. പ്രാക്ടികല്‍ പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് കിട്ടിയാല്‍ മാത്രം പോരാ.. തിയറിയിലും അഞ്ചിന് മുകളില്‍ മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ A+ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെയാണ് ഷേണി സ്കൂള്‍ ബ്ലോഗ് നിങ്ങള്‍ക്കായി കുറച്ച് തിയറി ചോദ്യങ്ങളും ഉത്തരങ്ങളും നല്‍ക്കുന്നു.അധ്യാപകര്‍ നല്‍ക്കുന്ന നോട്ട്സിന്റെ കൂടെ ഈ ചോദ്യോത്തരങ്ങളെയും ഡൗണ്‍ലോഡ് ചെയ്ത് പഠിച്ചാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാകും എന്ന് കരുതുന്നു.  2014മുതല്‍ 2016 വരെയുള്ള ചില ചോദ്യങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

    HSE Practical Examination 2016


    Last updated on 05.02.2016: The Higher Secondary (+2) Practical Evaluation February 2016 is scheduled to be held from 15.02.2016 to 29.02.2016. The time table for Practical evaluation shall be made available by the Schools concerned. 

    Here is a collection of revised scheme and model question papers, guidelines, workbook ,score sheet creator and batch maker of Kerala Higher Secondary Practical examinations which will be highly useful to the students who prepare for the practical examinations.
    Downloads
    Higher Secondary Practical Evaluation-Scheme and Model Question Paper(All Subjects) 
    Higher Secondary Examination 2016-Notification & Time Table
    Software Products
    Batch Maker for Practical Exam by Bibin C. Jacob
    Practical Score Sheet Creator for External Examiners

    Monday 8 February 2016

    JALAKAM 2016 - A SOCIAL SCIENCE WORK BOOK FOR CLASS 10 BY DIET IDUKKI



    ഇടുക്കി ജില്ലയിലെ പത്താം ക്ലാസ് വിജയം 100 ശതമാനത്തിലെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  ഡയറ്റ് ഇടുക്കി തയ്യാറാക്കിയ ജാലകം എന്ന വര്‍ക്ക് ബുക്ക് ഷേണി സ്കൂള്‍ ബ്ലോഗ് നിങ്ങളെ മുമ്പിലെത്തിക്കുന്നു.സോഷ്യല്‍ സയന്‍സിന്റെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അത് വഴി എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം കരസ്തമാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ജാലകം എന്ന ഈ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത്.ഈ പുസ്തകത്തിലൂടെ പരമാവധി ആശയങ്ങള്‍ ലളിതരൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സാധികുമെന്ന് പ്രതീക്ഷ.
    "ജാലകം" സോഷ്യല്‍ സയന്‍സ് വര്‍ക്ക്ബുക്ക് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
    Related Posts
    MATHS AND CHEMISTRY STUDY MATERIALS 2016 FOR SSLC STUDENTS BY DIET IDUKKI