Sunday 31 January 2016

SSLC ENGLISH ORUKKAM 2016 - ANSWERS BY JOHNSON T.P THEKKEKKARA


പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 ലെ English Hand book ലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാകിയിരിക്കുന്നത് CMS HS  Mundiapally  ലെ Johnson T.P സാറാ​ണ്.ഇത് എസ്.എസ്.എല്‍. സി പരീക്ഷയ്ക് റിവിഷണ്‍ നടത്തുന്ന കുട്ടികള്‍ക്ക് ഏറെ ഉപകരിക്കും എന്ന് കരുതുന്നു.
ശ്രീ ജോണ്‍സണ്‍ സാറിന്   സ്കൂള്‍ന്റെ അഭിനന്ദനങ്ങള്‍
TO DOWNLOAD ORUKKAM ENGLISH 2016 - ANSWERS  CLICK HERE

BIOLOGY CAPSULE FOR NON D+ STUDENTS


എസ്.എസ്.എല്‍.സി ബയോളജി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഭാഗങ്ങള്‍ അടങ്ങിയ Exam Capsule 2016 അയച്ച് തന്നിരിക്കുന്നത് GHSS Kalloor (Wayanad) സ്കൂളിലെ രതീഷ് സാറാണ്. നോണ്‍ Non D+  കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു മെറ്റീരിയലാണിത്.  ഇത് ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കുമല്ലോ..
മെറ്റീരിയല്‍ അയച്ച് തന്ന രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ഇത്  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 30 January 2016

IT MODEL EXAM 2016 - PRACTICAL QUESTIONS


പത്താം ക്ലാസ് IT  മോഡല്‍ പരീക്ഷ കഴിഞ്ഞു.ഇനി IT പബ്ലിക് പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യേണ്ട നാളുകള്‍. വിദ്യാര്‍ഥികളും അധ്യാപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന SSLC IT MODEL പരീക്ഷയിലെ മുഴുവന്‍ ചോദ്യങ്ങളും  കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും ഷേണി ബ്ലോഗിലൂടെ ആദ്യമായി നിങ്ങള്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്.കുട്ടികള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേരിയ പൈത്തണ്‍ ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
പരീക്ഷാ ചോദ്യങ്ങള്‍ പ്രാക്ടീസ് ചെയ്യുവാന്‍ ആവശ്യമുള്ള supporting files ഉം ചേര്‍ത്തിട്ടുണ്ട് (Exam documents and Images10).ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ,വരുന്ന SSLC IT FINAL പരീക്ഷയ്ക്ക A+ നേടുവാന്‍ എല്ലാ കൂട്ടുകാരും ശ്രമിക്കുമല്ലോ? എല്ലാവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ വിജയാശംസകള്‍..
ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 

IT MODEL EXAM PRACTICAL QUESTIONS 2016 - MALAYALAM MEDIUM 
IT MODEL EXAM PRACTICAL QUESTIONS 2016 - ENGLISH MEDIUM
IT MODEL EXAM PRACTICAL QUESTIONS 2016 - KANNADA MEDIUM
IT MODEL EXAM PRACTICAL - PYTHON QUESTIONS WITH ANSWERS
IT MODEL EXAM PRACTICAL QUESTIONS - Supporting Files -  |Exam Documents |   Images 10 |

Plus One/Plus Two Mathematics Previous Questions(2006-2015)


Last updated on 27.01.2016: 2006 മാർച്ച്‌ പരീക്ഷ മുതൽ 2015 സെ പരീക്ഷ വരെയുള്ള ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി ഗണിത ചോദ്യങ്ങൾ (chapterwise) അദ്ധ്യായം തിരിച്ച് ഇവിടെ നല്കിയിരിക്കുന്നു. ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി, കഴിഞ്ഞ പത്ത് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത രമേഷ് സാർ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ തയ്യാറാക്കി മുൻപ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഗണിത പഠനകുറിപ്പുകളും ഡൌണ്‍ലോഡ് കണക്കിൽ സർവകാല റെക്കോർഡ്‌ കൈവരിച്ചു. ചുവടെയുള്ള ലിങ്കില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന ഗണിത ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Downloads /XII Maths
XII Mathematics Question Bank (Chapter 1 to 3) 
XII Mathematics Question Bank (Chapter 5) 
XII Mathematics -Applications of Derivatives (Chapter 6) 
XII Mathematics Question Bank will be updated on receipt..
Downloads /XI Maths
XI Mathematics Question Bank (Chapter 1 and 2)
XI Mathematics Question Bank (Chapter 3)
XI Mathematics Question Bank (Chapter 4)
XI Mathematics Question Bank (Chapter 5)
XI Mathematics Question Bank will be updated on receipt..
Related Downloads
XII Mathematics Study Materials
XI Mathematics Study Materials
XI Mathematics Revision Questions(Objective)

Plus Two Zoology Class Notes(All Chapter)


Last updated on 20.01.2015: കണ്ണൂർ ചെറുകുന്ന് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ശ്രി.സുരേന്ദ്രൻ.കെ (Surendran.K, HSST Zoology, Govt HSS, Cherukunnu,Kannur) തയ്യാറാക്കിയ രണ്ടാം വർഷ (പ്ലസ്‌ ടു)  ഹയർ സെക്കണ്ടറി സൂവോളജി പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

60 പേജുള്ള പഠനകുറിപ്പിൽ പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 

ഗുണനിലവാരം കൊണ്ടും അവതരണത്തിലെ മേന്മ കൊണ്ടും  മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്ലസ്‌ടു സൂവോളജി പഠന സഹായി തയ്യാറാക്കിയ  സുരേന്ദ്രൻ മാഷിന് ഹൃദയം നിറഞ്ഞ നന്ദി. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പഠന സഹായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Title
Plus Two Zoology Class Notes & Model Questions
Additions in Plus Two Zoology- Presentation File
More Academic Updates

SSLC EXAMINATION MARCH 2016 - TIME TABLE



Wednesday 27 January 2016

കരയുന്ന മരം



അപര്‍ണയുടെ ചിത്രം 


    യു കെ ജി ക്ലാസ്സില്‍ പഠിക്കുന്ന സഞ്ജു രാവിലെ ഒരു ചിത്രവുമായിട്ടാണ് എത്തിയത് . കരയുന്ന മരത്തിന്‍റെ ചിത്രം . ടീച്ചര്‍ അത് ഒരു ചാര്‍ട്ട്‌ പേപ്പറില്‍ ഒട്ടിച്ചു . അവന് അത് നാലാം ക്ലാസ്സില്‍ നിന്നും കിട്ടിയതാണ് . ആരാണ് അത് വരച്ചതെന്ന് അവനറിയണം . ചാര്‍ട്ട് പേപ്പറില്‍ അവന്‍ ചോദിച്ച ചോദ്യം കൂടി ടീച്ചര്‍ എഴുതി . താഴെ രണ്ടു പ്രവര്‍ത്തന സൂചനകളും രേഖപ്പെടുത്തി ....
മരം എന്തിനാണ് കരയുന്നത് ?
കൂട്ടുകാര്‍ പറഞ്ഞ ഉത്തരങ്ങളില്‍ ചിലത് ...

  • കിളികള്‍ വരാത്തത് കൊണ്ട്
  • താഴെയുള്ള ചെടികള്‍ക്ക് ജലം നല്‍കാന്‍
  • വെയിലത്ത് നിന്ന് തളര്‍ന്നത് കാരണം
  • പൂക്കളും ചിത്രശലഭങ്ങളും ഇല്ലാത്തത് കൊണ്ട്

അവര്‍ ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പുകള്‍

  • മരം ഒരു വരം
  • മരം മനുഷ്യനോ ...
  • കരയുന്ന മരം
  • മരത്തിന്‍റെ വികാരവും വിചാരവും
  • മരത്തിന്‍റെ സങ്കടം
  • മരത്തിന്‍റെ കണ്ണീര്‍
  • പാവം മരം

സാക്ഷരം വര്‍ക്ക്‍ഷീറ്റും അധ്യാപകസഹായിയും


"സാക്ഷരം" വര്‍ക്ക്‍ഷീറ്റുകളും അധ്യാപകസഹായിയും ആവശ്യപ്പെട്ട് പല ജില്ലകളില്‍ നിന്നും ഒട്ടേറെപ്പേര്‍ ബന്ധപ്പെടുന്നുണ്ട്. അവരുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ച് അവ ലഭ്യമാക്കുകയാണ്. താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ. ആമുഖം *അധ്യാപകസഹായി *വര്‍ക്ക്‍ഷീറ്റുകള്‍ *ഒന്നാം വിലയിരുത്തല്‍ഒന്നാം വിലയിരുത്തല്‍-ടൂള്‍ *രണ്ടാം വിലയിരുത്തല്‍രണ്ടാം വിലയിരുത്തല്‍-ടൂള്‍ *മൂന്നാം വിലയിരുത്തല്‍ *മൂന്നാം വിലയിരുത്തല്‍-ടൂള്‍ *നാലാം വിലയിരുത്തല്‍നാലാം വിലയിരുത്തല്‍-ടൂള്‍

രക്തസാക്ഷി ദിനാചരണം


സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30-ന് രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗനം ആചരിക്കും. ഈ സമയം ഓരോരുത്തരും അവരവരുടെ സഞ്ചാരത്തിനും പ്രവര്‍ത്തനത്തിനും വിരാമമിട്ട് വീരമൃത്യു വരിച്ചവരെ സ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കും. എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു.

Tuesday 26 January 2016

HINDI ALL IN ONE PACK FOR SSLC


हिंदी दोहे


बड़ा हुआ तो क्या हुआ, जैसे पेड़ खजूर |
पंथी को छाया नहीं, फल लागे अति दूर ||

अर्थ : खजूर के पेड़ के भाँति बड़े होने का कोई फायदा नहीं है, क्योंकि इससे न तो यात्रियों को छाया मिलती है, न इसके फल आसानी से तोड़े जा सकते हैं | आर्थात बड़प्पन के प्रदर्शन मात्र से किसी का लाभ नहीं होता |

वे रहीम नर धन्य हैं, पर उपकारी अंग ।
बांटन वारे को लगे, ज्यों मेंहदी को रंग ।।
अर्थ : रहीम कहते हैं कि वे लोग धन्य हैं जिनका शरीर सदा सबका उपकार करता है । जिस प्रकार मेंहदी बांटने वाले के अंग पर भी मेंहदी का रंग लग जाता है, उसी प्रकार परोपकारी का शरीर भी सुशोभित रहता है ।

കോളനി വിരുദ്ധ പ്രസ്ഥാനങ്ങള്‍


കോളനി വിരുദ്ധ പ്രസ്ഥാനങ്ങള്‍ - പത്താം തരം ,സാമൂഹ്യശാസ്ത്രം
പ്രസന്‍റേഷന്‍ ഫയല്‍

ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍......കവിത


ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍ ക്രിയാശീല ശ്രേണിയാണ്  
ലോഹങ്ങളുടെ ശ്രേണിയാണ്  ക്രിയാശീല ശ്രേണിയാണ്  
ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ്
ലോഹങ്ങളുടെ ക്രിയാശേഷി കുറഞ്ഞു വരുന്ന ശ്രേണിയാണ്  
പൊട്ടാസിയം ,സോഡിയം ,കാല്‍സിയം ,മഗ്നീഷ്യം പിന്നെ അലുമിനിയവും 
സിങ്ക് ,അയണ്‍,നിക്കല്‍ ,ടിന്‍ ,ലെഡ് ,കോപ്പര്‍ ,മെര്‍ക്കുറി ,സില്‍വര്‍, ഗോള്‍ഡ്‌ 
സോഡിയം മുറിച്ചു വെച്ചാല്‍ തിളക്കം പോകുന്നു വേഗത്തില്‍ 
ഇരുമ്പോ തുറന്നിരുന്നാല്‍ നിറം പോകുന്നു സാവധാനം 
പ്ലാറ്റിനം സ്വര്‍ണം പോലെ വായുവില്‍ തിളങ്ങി ജീവിക്കും 
കോപ്പറും സില്‍വറുമാകട്ടെ പയ്യെ പയ്യെ മങ്ങുന്നു 
സോഡിയം വെള്ളത്തിലിട്ടാല്‍ ഗോളത്തിലായി ലയിക്കുന്നു 
പൊട്ടാസിയം വെള്ളത്തിലിട്ടാല്‍ പൊട്ടിത്തെറിക്കുന്നു സ്ഫോടനത്താല്‍
ആസിഡും ലോഹവും ചേര്‍ന്നാല്‍ ഹൈഡ്രജന്‍ വാതകം പൊങ്ങുന്നു 
അമ്ലത്തിന്‍ രൂപം മാറ്റി ടാറ്റ ചൊല്ലി പോകുന്നു 
കോപ്പറും സ്വര്‍ണവുമൊന്നും ആസിഡുമായി ചേരില്ല 
ഹൈഡ്രജനെ ആസിഡില്‍ നിന്നും ആദേശം ചെയ്യാന്‍ പറ്റില്ല
ശ്രേണിയിലെ മുന്‍പന്മാരെല്ലാം പിന്‍പന്മാരെല്ലാം ചാടിക്കും 
നാകവും ചെമ്പും ചേര്‍ന്നൊരു സെല്ലില്‍ വൈദ്യതി ഉണ്ടാകും 
ലോഹങ്ങള്‍ മാറ്റി മാറ്റി കൂടുതല്‍ സെല്ലുകള്‍ ഉണ്ടാക്കാം 
സിങ്ക് ആറ്റം രണ്ടു ഇലക്ട്രോണുകള്‍ വിട്ടു കൊടുക്കുന്നു കൊപ്പറിനു
കോപ്പറോ ആ ഇലക്ട്രോണുകള്‍ സ്വീകരിക്കുന്നു സന്തോഷമായ്
സെല്ലിലൊരു സോള്‍ട്ട് പാലം വെച്ച് കൊടുത്താല്‍ കിട്ടുന്നു 
എപ്പോഴും സെല്ലില്‍ നിന്ന് വൈദ്യതി നമുക്ക് കിട്ടുന്നു

പാട്ട് പാടി കേള്‍ക്കണോ ഡൌണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയൂ

CE Monitoring Process 2015-16


Last updated on 25.01.16: Cluster Monitoring 2015-16. Guidelines ,Proforma and Circular published.

The CE items are to be evaluated on the basis of uniform criteria and the scores obtained will be taken into consideration for fixing the grade during term-end evaluation.

The District/Sub-district level cluster monitoring team has to prepare an activity plan with the help of the teacher in the school. The response of the students may be recorded in the corresponding page of the Proforma-I and get it signed by the Principal and Teacher. Proforma-II may be filled in by the monitoring team after the visit.
Here is a collection of CE Mark Maker Software , Monitoring Proforma, Forms, Schedule, Duty Certificate, Work-done Memorandum,Claim Form Maker etc:-
Cluster Monitoring 2015-16-Circular
CE Monitoring Guidelines & Schedule 2015-16.Circular dtd 25.01.2016
Cluster Monitoring 2015-16.Circular dtd 22.01.2016
Cluster Meeting Schedule 2015-16
Materials to be brought by Teachers
CE Monitoring -Assessment Approach
CE Monitoring -Proforma-I
CE Monitoring -Proforma-II
Form for Claiming Remuneration 2015-16
CE Mark Maker Software 
CE Mark Maker 2015-16 by Bibin C.Jacob(New Format)
CE Work done Bill Maker(Publish soon)
Related Articles
CE marks- Order from Child Rights Commission reg.
Teacher Text(Plus One)
Teacher Text(Plus Two)
Model Question Paper(SCERT-Plus one)
Model Question Paper(SCERT-Plus Two)
CE Monitoring Duty Certificate

Monday 25 January 2016

SSLC CE MARKS 2016 - GENERAL INSTRUCTIONS


1. 2016 മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ നിരന്തര മൂല്യ നിർണ്ണയ സ്കോറുകൾ 02/02/2016 ന് മുമ്പായി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. അപ്പീലുകൾ ഉണ്ടെങ്കിൽ ആയവ യഥാ സമയം തീർപ്പാക്കണം.
2. നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sslcexamkerala.gov.in ല്‍ ഓണ്‍ലൈനേ‍ ആയി upload ചെയ്യേണ്ടതാണ്.

3.ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ടിന്റെ മേൽ നോട്ടത്തിൽ CE സ്കോർ എൻട്രി നടത്തുമ്പോൾ സ്കൂളിന്റെ പേര് കുട്ടികളുടെ ബയോഡേറ്റാ എന്നിവ ശരിയാണെന്ന് ഉറപ്പ വരുത്തേണ്ടതാണ്. ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി പ്രസിദ്ധികരിച്ച നിരന്തര മൂല്യനിർണയത്തിന്റെ സ്കോറും പരീക്ഷാഭവന്റെ വെബ്സൈറിലേയ്ക്ക് അപ്ലോഡ് ചെയ്യുന്ന നിരന്തര മൂല്യനിർണ്ണയ സ്കോറും ഒന്നു തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
4.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ വെബ് സൈറ്റിലേയ്ക്ക് എൻടി നടത്തുവാന്‍ പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sslcexamkerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച സ്കൂൾ കോഡും പാസ്വേഡും നൽകി C,E Tabulation എന്ന link ല്‍ ക്ലിക്ക് ചെയ്ച് C.E. Mark Entry നടത്തേണ്ടതാണ്.
5. 07/02/2016 മുതൽ C,E Mark Entry തുടങ്ങാവുന്നതാണ്. 13-02-2016 വൈകുന്നേരം 5 മണിക്ക് മുഴുവൻ പരീക്ഷാർത്ഥികളുടെയും സി.ഇ.മാർക്കുകൾ enter ചെയ്തത് തീർക്കേണ്ടതാണ്.
6.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ ഓൺലൈൻ എൻട്രി നടത്തിയശേഷം ആയതിന്റെ പ്രിന്റൗട്ട് പ്രസിദ്ധീകരിച്ച നിരന്തര മൂല്യനിർണ്ണയ സ്കോറുമായി പരിശോധിച്ച് തെറ്റുകൾ ഒന്നും ഇല്ലെന്ന് ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തേണ്ടതാണ്.ഇതിനുശേഷം വെബ്സൈറ്റിൽ C,E_Mark_confirm ചെയ്യേണതാണ്. confirm ചെയ്തതു കഴിഞ്ഞാൽ പിന്നെ C.E Mark Edit ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.
7. ഓൺലൈൻ എൻട്രി നടത്തിയ നിരന്തര മൂല്യനിർണ്ണയ സ്കോറുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതിനുശേഷം പരീക്ഷാ ഭവനിൽ നിന്നും നൽകുന്ന പ്രത്യേക കവറിൽ സീൽ ചെയ്തത് 28-02-2016 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നൽകേണ്ടതാണ്. ഇത് നൽകുമ്പോൾ സി.ഇ മാർക്കുകളിൽ വ്യത്യാസമില്ലെന്നും അന്തിമമാണെന്നും ഉള്ള സർട്ടിഫിക്കറ്റ് കൂടി നൽകേണ്ടതാണ്.
8.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോർ അടങ്ങിയ കവറുകൾ എല്ലാ സ്കൂളുകളിൽ നിന്നും ലഭിച്ചതിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ആയത് ഒറ്റ ബണ്ടിലാക്കി പായ്ക്കക്ക് ചെയ്തതു വക്കേണ്ടതാണ്. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും C,E Mark ബണ്ടിലുകൾ പരീക്ഷാഭവനിൽ നിന്നും നിയോഗിക്കുന്ന ജീവനക്കാർ ശേഖരിക്കുന്നതാണ്. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം പിന്നീട് നൽകുന്നതാണ്.

സര്‍കുലര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday 22 January 2016

ആള്‍ പ്രമോഷന് മരണമണി മുഴങ്ങുമ്പോള്‍



2016 ജനുവരിയില്‍ MHRD നിയോഗിച്ചഎട്ടംഗസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ആള്‍പ്രമോഷന്‍ സമ്പ്രദായം തിരിച്ചുകൊണ്ടു വരണമോ വേണ്ടയോ എന്ന നിര്‍ണായക തീരുമാനം അതിനു ശേഷം ഉണ്ടാകും.രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വസുദേവ് ദേവനാനി അധ്യക്ഷനായ ഈ സമിതിയില്‍ തമിഴ്നാട്ബംഗാള്‍,മധ്യപ്രദേശ്,ഒഡീഷഅരുണാചല്‍ പ്രദേശ്ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പു മന്ത്രിമാരും അംഗങ്ങളാണ്.ഡല്‍ഹിയടക്കം നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആള്‍പ്രമോഷന്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.പഠനനിലവാരം കുറയുന്നതിനിടയാക്കുന്നു എന്നതാണ് മുഖ്യകാരണം.
കുട്ടികളെന്തുകൊണ്ട് തോല്‍ക്കുന്നു?
പഠനത്തില്‍ നിശ്ചിത നിലവാരത്തിലെത്താതെ വരുമ്പോഴാണ് തോല്‍വി സംഭവിക്കുകതോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ഇവിടെ പ്രധാനംഹോപ്കിന്‍ സര്‍വകലാശാലയിലെ പ്രസിദ്ധ വിദ്യാഭ്യാസ ചിന്തകനായ റോബര്‍ട്ട് ശ്ലാവിന്‍ (1995) ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിവയാണ്

  • കുട്ടിയുടെ വികാസപരമായ കാലതാമസംശാരീരികവും ബൗദ്ധികവും ഭാഷാപരവുമായ വൈകല്യങ്ങള്‍
  • ദാരിദ്ര്യം ,
  • കുറഞ്ഞ പ്രതീക്ഷാനില
  • താഴ്ന ആത്മബോധം അവനവന്റെ ശ്ക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയായ്ക)
  • അനാരോഗ്യകരമായ കുടംബപശ്ചാത്തലം
  • വിദ്യാഭ്യാസത്തിനു വീട്ടില്‍ നല്‍കുന്ന മാറ്റു കുറവുളള മൂല്യം
  • പെരുമാറ്റ പ്രശ്നങ്ങള്‍വൈകാരിക പ്രശ്നങ്ങള്‍
  • സാംസ്കാരിക പശ്ചാത്തലം
  • ദരിദ്രമായ അധ്യാപന രീതി
  • വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന വിഭവ പിന്തുണയുടെ അപര്യാപ്തത
തോല്‍വിയുടെയും പഠനപിന്നാക്കാവസ്ഥയുടെയും കാരണങ്ങള്‍ ഓരോ കുട്ടിയ്കും വ്യത്യസ്തമായിരിക്കേ അവ കണ്ടെത്തി പരിഹരിക്കാനല്ലേ വിദ്യാലയങ്ങള്‍ ശ്രമിക്കേണ്ടത്.
വെല്ലുവിളിയില്ലാത്ത ക്ലാസ്  കയറ്റം കുട്ടികളെ അലസരാക്കും. അധ്യാപകരെ ഉഴപ്പരാക്കും എന്നെല്ലാം വാദങ്ങള്‍ നാം കേള്‍ക്കുന്നു.
പഠനത്തില്‍ വെല്ലുവിളിയുണ്ടാകുന്നത് താല്പര്യജനകമായി പഠനപ്രവര്‍ത്തനം അവതരിപ്പിക്കുമ്പോഴാണ്. അതില്‍ കുട്ടിയുടെ മുഴുകല്‍ ആവശ്യപ്പെടുന്ന വിധം പങ്കാളിത്തമുഹൂര്‍ത്തങ്ങള്‍ അനുവദിക്കുമ്പോഴാണ്. അതേ പോലെ കൈത്താങ്ങ് അധ്യാപകരുടെ പക്ഷത്തുനിന്നും സഹപാഠികളുടെ പക്ഷത്ത് നിന്നും യഥാസമയം ലഭിക്കുകയും വേണം. 
കുട്ടികളെ തോല്പിക്കുന്നതും വിജയിപ്പിക്കുന്നതും സംബന്ധി്ച്ച് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് അവ നാം ശ്രദ്ധിക്കണം. 

NASP പറയുന്നു
അമേരിക്കയടക്കം 25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 25000ലധികം സ്കൂള്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനായNASP( നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്കൂള്‍ സൈക്കോളജിസ്റ്റ്സ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പ്രസക്തമാണ്.
  1. എല്ലാവരെയും വിജയിപ്പിക്കുന്നതു കൊണ്ടോ കുട്ടികളെ ക്ലാസില്‍ തോല്പിച്ചു
    പഠിപ്പിക്കുന്നതുകൊണ്ടോ മാത്രം നിലവാരമുയരുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നില്ല
  2. കുട്ടിക്ക് ലഭിക്കുന്ന പഠനാനുഭവം എന്താണെന്നുളളത് പ്രധാനമാണ്
  3. ഓരോ കുട്ടിക്കും അനുയോജ്യമായ ഇടപെടല്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്താനാവാതെ യാന്ത്രികമായ തോല്‍പ്പിക്കല്‍ ഗുണം ചെയ്യില്ല
  4. തോല്‍വിയുടെ ആദ്യവര്‍ഷത്തില്‍ കുട്ടി കൂടുതല്‍ പഠനതാല്പര്യം പ്രകടിപ്പിക്കാമെങ്കിലും ഒന്നിലധികം വര്‍ഷം തോല്‍ക്കേണ്ടി വന്നാല്‍ അത് കുട്ടിയെ അക്കാദമിക മികവിലേക്ക് നയിക്കില്ലനേരത്തെയുളളതിനേക്കാള്‍ കുറഞ്ഞ നിലവാരത്തിലെത്താനും സാധ്യത
  5. തോല്‍പ്പിക്കപ്പെടുന്ന കുട്ടികളില്‍ പെരുമാറ്റ പ്രശ്നങ്ങള്‍വിദ്യാലയ വിരക്തി,സമായോജനപ്രശ്നങ്ങള്‍ സമസംഘവുമായി ഇടപഴകല്‍ കുറയല്‍ എന്നിവ പ്രകടമാകും
  6. കൊഴിഞ്ഞുപോക്കിനു കാരണമാകുന്നു
  7. പഠനനിലയുടെ വിവിധ മേഖലകളില്‍ തോല്‍വി പ്രതികൂലസ്വാധീനം ചെലുത്തും വായന.ഗണിതം,എഴുത്ത് ,ആത്മബോധവികാസം..)
  8. മാനസീകമായ പിരിമുറുക്കത്തിലേക്ക് നയിക്കും
  9. എന്നാല്‍ വിദ്യാലയത്തില്‍ നിരന്തരം ഹാജരാകാത്ത കുട്ടികള്‍ക്ക് തോറ്റുപഠിക്കല്‍ ഗുണം ചെയ്യും.
എന്താണ് ചെയ്യാന്‍ കഴിയുക?
NASP ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു
  1. രക്ഷിതാക്കളുടെ വിദ്യാലയബന്ധം ശക്തിപ്പെടുത്തുകകുട്ടിയുടെ പഠനത്തിലെ ഇടപെടല്‍ കൂട്ടുക വിദ്യാലയത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കല്‍ഹോം വര്‍ക്ക് മോണിറ്റര്‍ ചെയ്യല്‍അധ്യാപകരുമായി നിരന്തരം ബന്ധപ്പെടല്‍)
  2. എല്ലാ ക്ലാസുകളിലും പഠനത്തെ മുന്നോട്ട് നയിക്കുന്നതിനായി പ്രായത്തിനും സംസ്കാരത്തിനും അനുയോജ്യമായ ബോധനതന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തുക
  3. ഭാഷാനൈപുണികളും സാമൂഹിക നൈപുണികളും വികസിപ്പിക്കുന്ന പ്രീസ്കൂള്‍ വിദ്യാഭ്യാസം
  4. കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തുന്നതിനും കുട്ടിയുടെ ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുന്നതിനും ശാസ്ത്രീയവും ചിട്ടയായുളളതുമായ രീതികള്‍ വികസിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപന തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക
  5. വിദ്യാലയാധിഷ്ഠിത മാനസീകാരോഗ്യ പരിപാടികള്‍ നടത്തി കുട്ടിയുടെ സാമൂഹികവും വൈകാരികവുമായി പ്രശ്നങ്ങള്‍ പരിഹരിക്കുകട
  6. വിദ്യാര്‍ഥി പിന്തുണാസംഘങ്ങള്‍ (വിദഗ്ധരുള്‍പ്പെടുന്നവപ്രവര്‍ത്തിക്കുക
  7. വര്‍ഷാന്ത്യ പ്രവര്‍ത്തനങ്ങള്‍അവധിക്കാല പ്രവര്‍ത്തനങ്ങള്‍സ്കൂള്‍ സമയശേഷമുളള പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുക
  8. ഓരോ വ്യക്തിയ്ക്കും സഹായം-ട്യൂട്ടറിംഗ്മെന്ററിംഗ് എന്നിവ പ്രാബല്യത്തില്‍ വരുത്തുക
  9. ഏതെങ്കിലും ഒരു പരിഹാര മാര്‍ഗം കുട്ടിയുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യില്ലവസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ ഇടപെടലുകള്‍ വിദ്യാലയങ്ങള്‍ ആവിഷ്കരിക്കണം.
     അവസാനത്തെ നിരീക്ഷണം വിലപ്പെട്ടത്. അതാണോ നാം നിര്‍ദേശിക്കുന്നത്? പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നത്?
    അവാര്‍ഡ് ആര്‍ക്കാണ് നല്‍കേണ്ടത്?
     എല്ലാ വര്‍ഷവും നാം മികച്ച അധ്യാപകര്‍ക്ക് സംസ്ഥാന ദേശീയ അവാര്‍ഡ് നല്‍കാറുണ്ടല്ലോ? ഈ അവാര്‍ഡ് അധ്യാപകരുടെ വിദ്യാലയം , ക്ലാസ് എങ്ങനെ? കുട്ടികള്‍ക്ക് ഉയര്‍ന്ന പഠനനിലയുണ്ടോ? എല്ലാ കുട്ടികളേയും ഉയര്‍ന്ന പഠനനിലയിലെത്തിക്കുന്ന അധ്യാപകര്‍ക്കല്ലേ അവാര്‍ഡ് യഥാര്‍ഥത്തില്‍ നല്‍കേണ്ടത്? കാലാകാലങ്ങളില്‍ പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങളെ തന്റേതായ നിലയില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്തിടത്തോളം നാം ആഗ്രഹിച്ചത്ര മുന്നേറാതെ പോകും. അധ്യാപക പരിശീലനങ്ങളും കൃത്യമായ ലക്ഷ്യം നേടുംവിധം അധ്യാപകരെ സജ്ജരാക്കുന്ന വിധമാകണം. എസ് എസ് എയുടെ പെന്‍സിലിന്റെ മുകളില്‍ യാത്ര ചെയ്യുന്ന ആ രണ്ടു കുട്ടികളിലാരാണ് ക്ലാസില്‍ തോല്പിക്കപ്പെടുക എന്നതാണ് എന്റെ ആശങ്ക. പ്രവേശനോത്സവത്തില്‍ തോല്പിക്കപ്പെട്ട കുട്ടി എന്തു പാട്ടു പാടും?

TERMS FOR E-RESOURCES CLICK BELOW


ഓരോ വിഷയത്തിലും ഓരോ ക്ലാസിലും ഓരോ യൂണിറ്റിലും ഉപയോഗിക്കാവുന്ന ഐ ടി റിസോഴ്സുകള്‍ ലഭ്യമാക്കുന്ന ബൃഹത്തായ പദ്ധതിക്ക് കാസര്‍ഗോഡ് ഡയറ്റും ഐ ടി @ സ്കൂളും തുടക്കം കുറിച്ചിരിക്കുന്നു.ഘട്ടംഘട്ടമായി പുരോഗമിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ ലഭ്യമാക്കിയിട്ടുള്ള സാമഗ്രികള്‍ക്ക് താഴെ ക്ലിക്ക് ചെയ്യൂ. മെച്ചപ്പെട്ട സാമഗ്രികള്‍ അയച്ചുതന്നും / അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയും ആര്‍ക്കും ഇതില്‍ സഹകരിക്കാം.
ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നാം ക്ലാസുകാര്‍ ഇങ്ങനെയാണ് നല്ല വായനക്കാരാകുന്നത്....


 സമയം രാവിലെ 9.30.
ഒന്നാം ക്ലാസിലെ കുട്ടികള്‍ പുസ്തകവായനയിലാണ്.അവരുടെ വായന നോക്കി നില്‍ക്കാന്‍ നല്ല രസമാണ്.ആ കാഴ്ച നമ്മുടെ മനസ്സില്‍ സന്തോഷം നിറയ്ക്കും.
ടീച്ചര്‍ ക്ലാസിലുണ്ട്.
ഇന്ന് ഏതു പുസ്തകമാണ് വായിച്ചു തരേണ്ടതെന്ന് ടീച്ചര്‍ ചോദിച്ചു.
കുട്ടികള്‍ ക്ലാസ് ലൈബ്രറിയില്‍ നിന്നും പുസ്തകം തെരഞ്ഞെടുത്ത് ടീച്ചറുടെ അടുത്തേക്ക് ഓടി.
"ടീച്ചറേ, ഈ പുസ്തകം..”
"അല്ല ടീച്ചറേ, ഈ പുസ്തകം..”
എല്ലാവരുടേയും കൈയില്‍ ഓരോ പുസ്തകമുണ്ട്. അതെല്ലാം വായിച്ചു കൊടുക്കണം.
നടക്കുമോ?

 ടീച്ചര്‍ ഓരോരുത്തരുടേയും കൈയിലെ പുസ്തകം നോക്കി.
അതില്‍ ചിലത് നേരത്തേ വായിച്ചു കൊടുത്തവയുണ്ട്.
"അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം ഇന്നലെ വായിച്ചു തന്നല്ലോ."ടീച്ചര്‍ പറഞ്ഞു.
"അത് ഒരിക്കാലുംകൂടി വായിച്ചു തര്വോ?"ഒരു കുട്ടിചോദിച്ചു.
 ഒരിക്കല്‍ വായിച്ചു കൊടുത്ത പുസ്തകം തന്നെ അവര്‍ക്ക് വീണ്ടും വീണ്ടും വായിച്ചു കേള്‍ക്കണം.അതിലെ ചിത്രങ്ങള്‍ അവര്‍ക്ക് വീണ്ടും വീണ്ടും കാണണം.അതില്‍ നിന്നും വീണ്ടും വീണ്ടും കഥകള്‍ മെനയണം.

തന്റെ ടീച്ചിങ്ങ് മാന്വലിനിടയില്‍ നിന്നും  ടീച്ചര്‍ ഒരു പുസ്തകം പുറത്തെടുത്തു.'ഞാന്‍ എന്ത് ഉണ്ടാക്കും?' എന്ന ഭംഗിയുള്ള കുട്ടിപുസ്തകം.
"ഇന്ന് ഈ പുസ്തകം വായിച്ചാലോ?” പുസ്തകം എല്ലാവരേയും കാണിച്ചു കൊണ്ട് ടീച്ചര്‍ ചോദിച്ചു.
കുട്ടികള്‍ തലയാട്ടി. അവര്‍ക്ക് സന്തോഷമായി.

ടീച്ചര്‍ കസേര ക്ലാസിന്റെ ഒരു ഭാഗത്തേക്ക് വലിച്ചിട്ട് അതില്‍ ഇരുന്നു.
കഥ വായിച്ചു കേള്‍ക്കാന്‍ കുട്ടികള്‍ ടീച്ചര്‍ക്ക് മുന്നിലായി അടുത്ത് വന്നിരുന്നു.ചിലര്‍ നിലത്ത്.ചിലര്‍ കസേരയില്‍.
 കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കാനും കുട്ടികള്‍ അങ്ങനെയാണ് ഇരിക്കുക.എന്നിട്ട് അവര്‍ പുസ്തകത്തിലെ ഓരോ പേജിലേക്കും  ഉത്സാഹത്തോടെ നോക്കും.


പുസ്തകം എല്ലാവരേയും കാണിച്ചുകൊണ്ട് ടീച്ചര്‍ ചോദിച്ചു.
"ഈ പുസ്തകം എന്തിനെക്കുറിച്ചായിരിക്കും?”
കുട്ടികള്‍ പുസ്തകത്തിന്റെ കവര്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
"ഒരു കുട്ടീനക്കുറിച്ച്.” ചിത്രത്തിലെ കുട്ടിയെ നോക്കിക്കൊണ്ട് ശിവനന്ദ വിളിച്ചു പറഞ്ഞു."ഒരു മൊട്ടത്തലയന്‍.”
"അല്ല, ടീച്ചറേ..ചപ്പാത്തി ഇണ്ടാക്കുന്നതിനെക്കുറിച്ച്.”
ഷില്‍ന പറഞ്ഞു.
ചിത്രത്തിന്റെ ഒരു മൂലയില്‍ ചപ്പാത്തിപ്പലകയും ഒരു കോലും ഇരിപ്പുണ്ട്.

എല്ലാവരും ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.അവള്‍ പറഞ്ഞതിനോട് പലരും യോജിച്ചു.
"ഈ കുട്ടിയുടെ പേരെന്തായിരിക്കും?"ചിത്രത്തിലെ കുട്ടിയെ തൊട്ടുകൊണ്ട് ടീച്ചറുടെ  അടുത്ത ചോദ്യം.
"അപ്പു."ഒരു മിടുക്കന്‍ വിളിച്ചു പറഞ്ഞു.
"അല്ല ടീച്ചറേ,മുത്തു."ഒരു മിടുക്കി പറഞ്ഞു.
"ഉണ്ണി,കുട്ടന്‍,ചിഞ്ചു...."കുട്ടികള്‍ പല പേരുകളും പറയാന്‍ തുടങ്ങി.

 "ശരി..നമുക്ക് നോക്കാം..ഈ കുട്ടിയുടെ കൈയിലെന്താണ്?”
"ലഡു.”
കുട്ടികള്‍ അല്പനേരം ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
"അല്ല,ടീച്ചറേ..."ശിവനന്ദ എഴുന്നേറ്റു."അത് ഗോതമ്പ് പൊടി കൊയച്ചതാണ്. ആ കുട്ടി ചപ്പാത്തി ഇണ്ടാക്കാന്‍ പോവേന്ന്.”
"ചപ്പാത്തി ഓനാണോ ഇണ്ടാക്കാ? ഓന്റെ അമ്മേല്ലെ?"ദേവപ്രിയയുടെ ചോദ്യം.
ശിവന്ദയ്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ല.
"ഓന്റെ കൈയില് ലഡു അല്ല.അത് ഗോതമ്പ് കൊയച്ചത് തന്ന്യാണ്.”

 ശിശിര എഴുന്നേറ്റുനിന്നു പറഞ്ഞു.
"എന്നാ ഓന്‍ തന്ന്യാ ചപ്പാത്തി ഇണ്ടാക്കുന്നത്...”
ചിത്രങ്ങള്‍ വിശകലനം ചെയ്ത്, കുട്ടികള്‍ കഥയെക്കുറിച്ചുള്ള ചില ഊഹങ്ങള്‍ രൂപപ്പെടുത്തുകയാണ്.ഒരു ചിത്രം കുട്ടികളെ എങ്ങനെയെല്ലാം ചിന്തിപ്പിക്കുന്നു!
"ആരാണ് ചപ്പാത്തി ഉണ്ടാക്കുന്നത്?"ടീച്ചര്‍ എല്ലാവരോടുമായി ചോദിച്ചു.
"ഈ കുട്ടിയോ?അതോ അമ്മയോ?”
ചിലര്‍ കുട്ടി എന്നു വിളിച്ചു പറഞ്ഞു. ചിലര്‍ അമ്മയെന്നും.
"നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് നമുക്ക് നോക്കാം...”

എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ടീച്ചര്‍ പേജ് മറിക്കുന്നതും കാത്തിരിക്കുകയാണ്.
പേജ് മറിഞ്ഞപ്പോള്‍ കുറേ പേര്‍ കയ്യടിച്ചു.
ടീച്ചര്‍ പേജിലെ ചിത്രം എല്ലാവരേയും കാണിച്ചു.
"ഞാന്‍ പറഞ്ഞതാണ് ശരി.”
അവര്‍ വിളിച്ചു പറയാന്‍ തുടങ്ങി.
"അമ്മ ദാ പൊടി കൊയക്കുന്നു."കാര്‍ത്തിക്ക്  പറഞ്ഞു.
"അമ്മ എന്തിനാ പൊടി കുഴക്കുന്നത്?"ടീച്ചര്‍ ചോദിച്ചു.
"ചപ്പാത്തി ഇണ്ടാക്കാന്‍."എല്ലാവരും പറഞ്ഞു.
"എങ്ങനെയാ ചപ്പാത്തി ഉണ്ടാക്കുന്നത്?”
കുട്ടികള്‍ ആഗ്യം കാണിക്കാന്‍ തുടങ്ങി.
മാവ് കുഴക്കുന്നു.ഉരുളയാക്കുന്നു.ചപ്പാത്തിപ്പലകയില്‍ വെച്ച് പരത്തുന്നു.ചപ്പാത്തിത്തട്ടില്‍ ഇടുന്നു.ചുട്ടെടുക്കുന്നു...
ടീച്ചര്‍ കഥ വായിക്കാന്‍ തുടങ്ങി.
'നീരജിന്റെ അമ്മ ചപ്പാത്തി ഉണ്ടാക്കാന്‍ മാവു കുഴക്കുകയായിരുന്നു.നീരജിന് കളിക്കാന്‍ അമ്മ കുറച്ചു മാവുനല്‍കി.'
"ടീച്ചറേ, നമ്മക്ക് തെറ്റിപ്പോയി.അവന്റെ പേര് നീരജ് എന്നാ...”
ആദിത്യ വിളിച്ചു പറഞ്ഞു.

"നീരജ് അവന് കിട്ടിയ ഗോതമ്പ് മാവുകൊണ്ട് എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക?”
"ചപ്പാത്തിയിണ്ടാക്കിറ്റുടുണ്ടാകും.” വിധു പറഞ്ഞു.
"അമ്മ നീരജീന് കളിക്കാനല്ലേ മാവു കൊടുത്തത്?അതു കൊണ്ട് അവന്‍ കളിച്ചിട്ടുണ്ടാകും.”
"എന്തു കളിയായിരിക്കും കളിച്ചിട്ടുണ്ടാകുക?”
കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
"അയിനക്കൊണ്ട് ഉരുട്ടി ഉണ്ടയാക്കി കളിച്ചിട്ടുണ്ടാകും."നിയ പറഞ്ഞു."ഇന്നാള് അമ്മ ചപ്പാത്തി പരത്തുമ്പോ എനക്കും തന്നു ഒരുണ്ട.ഞാന്‍ അയിനക്കൊണ്ട് കൊറേ ഉണ്ടയാക്കിക്കളിച്ചു.”

"നീരജ് അതിനെക്കൊണ്ട് എന്തായിരിക്കും ഉണ്ടാക്കിയത്?"ടീച്ചര്‍ ചോദിച്ചു.
"ഉണ്ട.."എല്ലാവരും ഉറക്കെ പറഞ്ഞു.
"ശരി.നമുക്ക് നോക്കാം.”
ടീച്ചര്‍ അടുത്ത പേജ് മറിച്ചു.
ചിത്രം എല്ലാവരേയും കാണിച്ചു.എന്നിട്ട് വായിച്ചു.
'ഞാന്‍ എന്ത് ഉണ്ടാക്കും?മാവ് കുഴച്ചുകൊണ്ട് അവന്‍ ചോദിച്ചു.'
നോക്കൂ..അവനെന്താണ് ഉണ്ടാക്കിയതെന്ന്?
ടീച്ചര്‍ അടുത്ത പേജിലെ ചിത്രം കാണിച്ചു.
"ങേ,പാമ്പോ?”
കുട്ടികള്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് ഒരേ സ്വരത്തില്‍ ചോദിച്ചു.


"നീരജ് എങ്ങനെയാണ് പാമ്പിനെയുണ്ടാക്കിയത്?”
"ഗോതമ്പുണ്ട വലിച്ചു നീട്ടിയുരുട്ടി..."കുട്ടികള്‍ ആഗ്യം കാണിച്ചുകൊണ്ട് പറയാന്‍ തുടങ്ങി.
ടീച്ചര്‍ ആ പേജ് വായിച്ചു.

മാവു തെറുത്ത് തെറുത്ത് അവനൊരു നീണ്ട ചരടുണ്ടാക്കി.ചരടിന്റെ ഒരറ്റത്ത് രണ്ട് കണ്ണ് കുത്തിവെച്ചു.പിന്നെ,മറ്റേ അറ്റം വാലുപോലെ വലിച്ചു നീട്ടി....
 ടീച്ചര്‍ അടുത്ത പേജ് മറിച്ചു.
'അയ്യോ! പാമ്പ്! പാമ്പ്! പാമ്പ് എന്നെ കൊത്താന്‍ വരുന്നേ...അവന്‍ വിളിച്ചു കൂവി.'


ഓരോ ചിത്രവും കുട്ടികളെ കാണിച്ച്,ചിത്രങ്ങളെക്കുറിച്ച് കുട്ടികള്‍ പറയുന്നത് കേട്ട്, അവരോട് ചോദ്യങ്ങള്‍ ചോദിച്ച്,‍അവരുടെ ചിന്തയെ ഉണര്‍ത്തി ടീച്ചര്‍ പുസ്തകത്തിന്റെ പേജുകള്‍ ഒന്നൊന്നായി മറിച്ചു.

ഇനി കഥയില്‍ എന്തു സംഭവിക്കും എന്ന് ഓരോ സന്ദര്‍ഭത്തിലും കുട്ടികള്‍ ഊഹിച്ചു.അവരുടെ ജിജ്ഞാസ ഉണര്‍ന്നു.കുഞ്ഞു ഭാവനയ്ക്ക് ചിറക് കുരുത്തു.പുസ്തകം അവരെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
പുസ്തകം വായിച്ചു തീരുന്നതുവരെ ഒരു കുട്ടിപോലും അതില്‍ നിന്നും കണ്ണെടുത്തില്ല.


അവരോരുത്തരും നീരജിനെയും ഗോതമ്പ് മാവുകൊണ്ട് അവനുണ്ടാക്കാന്‍പോകുന്ന രൂപങ്ങളെയും സങ്കല്‍പ്പിച്ചുകൊണ്ടിരുന്നു.
പുസ്തകം വായിച്ചു തീര്‍ന്നതിനുശേഷം ടീച്ചര്‍ ചോദിച്ചു.


"നിങ്ങള്‍ക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടോ?”
‌"നല്ലോണം ഇഷ്ടപ്പെട്ടു."കുട്ടികള്‍ ഒരുമിച്ച് പറഞ്ഞു.
"എന്തുകൊണ്ടാണ് ഇഷ്ടായത്?”
"നീരജിന്റെ കഥയായതുകൊണ്ട്.”
"നല്ല ചിത്രമുള്ളതു കൊണ്ട്.”


"ഓന്‍  പാമ്പിനെ ഇണ്ടാക്കിയതുകൊണ്ട്...”
"പാമ്പിനെ മാത്രല്ല.എലീനീം പൂച്ചേനീം ഇണ്ടാക്കി.അതാണ് എനിക്ക് ഏറ്റവും ഇഷ്ടായത്.”
"ടീച്ചറേ,അവസാനം നീരജ് ചപ്പാത്തി ചുട്ട് തിന്നില്ലേ..അതാണ് എനിക്കിഷ്ടായത്.”അതുവരെ മിണ്ടാതിരുന്ന ശിശിര പറഞ്ഞു.
"ഇനി അമ്മ ചപ്പാത്തിയാക്കുമ്പം ഞാനും ഒരുണ്ട വാങ്ങും.എന്നിട്ട് പാമ്പിനേം പൂച്ചേനീം എലീനീം ഞാനും ഇണ്ടാക്കും..."ശിവനന്ദ പറഞ്ഞു.
പിറ്റേ ദിവസം ക്ലാസില്‍ ഒരു ചാര്‍ട്ട് തൂക്കിയിട്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.ടീച്ചര്‍ ഇതുവരെ കുട്ടികള്‍ക്ക് വായിച്ചുകൊടുത്ത പുസ്തകങ്ങളുടെ ലിസ്റ്റ്. കുട്ടികള്‍ തന്നെ എഴുതിയുണ്ടാക്കിയത്!
പുസ്തകവായനയുടെ ആദ്യ ഘട്ടത്തിലേക്ക് കുട്ടികള്‍ പ്രവേശിച്ചിരിക്കുന്നു.ടീച്ചര്‍ അവര്‍ക്ക് പുസ്തകങ്ങളുടെ അത്ഭുത ലോകത്തിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തിരിക്കുന്നു!
ഒരു ടീച്ചര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇത് ചെയ്യാന്‍ കഴിയുക?

കുട്ടികള്‍ പരാജയപ്പെടുന്നതിന്റെ കാരണങ്ങള്‍



ഇത് ത‍ൃശൂരി‍ലെ ഒരു അധ്യാപകന്‍ ലിസ്റ്റ് ചെയ്തതതാണ്.അധ്യാപകവീക്ഷണത്തിലാണ് വിശകലനം നടത്തിയിരിക്കുന്നത് ക്ലാസിലെ പിന്നാക്കാവസ്ഥയ്ക് കാരണം കുട്ടികള്‍ തന്നയെണെന്നാണ് ഈ അധ്യാപകന്റെ വിദ്യാലയം കരുതുന്നത്ഇവ പരിഹരിക്കാമെങ്കില്‍ കുട്ടികളെ വിജയിപ്പിക്കാമത്രേ!)


ഹാജര്‍
  1. സ്കൂളില്‍ കൃത്യസമയത്ത് എത്താതിരിക്കല്‍
  2. ഇടയ്കിടെ സ്കൂളില്‍ വരാതിരിക്കല്‍
  3. സ്കൂളില്‍ വരാത്ത ദിവസത്തെ പാഠങ്ങള്‍ പഠിക്കാനോ നോട്ട് എഴുതാനോ ശ്രമിക്കാതിരിക്കല്‍
ക്ലാസില്‍
  1. ക്ലാസില്‍ ടൈം ടേബിള്‍ പ്രകാരം പാഠപുസ്തകം കൊണ്ടുവരാതിരിക്കല്‍
  2. ക്ലാസെടുക്കുന്ന സമയത്ത് ശ്രദ്ധിക്കാതിരിക്കല്‍
  3. മറ്റു കാര്യങ്ങള്‍ ചെയ്യല്‍
  4. വേണ്ടത്ര വേഗതയില്‍ നോട്ടെഴുതിയെടുക്കാന്‍ കഴിയാത്തത്
  5. ക്ലാസെടുക്കുന്ന വേളയില്‍ കമന്റുകള്‍ പറയുന്നവരെ പ്രോത്സാഹിപ്പിക്കല്‍
  6. ബോര്‍ഡില്‍ എഴുതുന്നത് യുക്തി മനസിലാക്കാതെ പകര്‍ത്തി എഴുതല്‍
വീട്ടില്‍
  1. ഹോം വര്‍ക്ക് ചെയ്തു വരാതിരിക്കല്‍
  2. നിറയെ ഭക്ഷണം കഴിച്ച് പഠിക്കാനിരിക്കല്‍
  3. ടി വി കാണല്‍
  4. കാലത്ത് എഴുന്നേറ്റ് പഠിക്കാതിരിക്കല്‍
  5. എന്തുകാര്യവും പിന്നീട് ചെയ്യാനായി നീട്ടിവെക്കല്‍
  6. പഠനത്തിനുളള സമയം കളികളില്‍ ഏര്‍പ്പെടല്‍
  7. കുട്ടികള്‍ കേള്‍ക്കെ മാതാപിതാക്കള്‍ അധ്യാപകരുടെ കുറ്റം പറയുക
  8. പഠനവുമായി ബന്ധമില്ലാത്ത പുസ്തകങ്ങള്‍ വായിച്ച് സമയം പാഴാക്കുക
  9. പാട്ടുകേട്ടിരിക്കുക
  10. പഠിക്കുമ്പോല്‍ പടം വരച്ചിരിക്കുക
കൂട്ടുകാര്‍
  1. കൂട്ടുകാരുമായി പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കല്‍
  2. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാര്‍ നല്ലവരല്ലാതിരിക്കല്‍
  3. കൂട്ടുകാരെ നല്ലവരാക്കുന്നതില്‍ തനിക്ക് പങ്കുണ്ടെന്നു തിരിച്ചറിയാതെ പ്രവര്‍ത്തിക്കല്‍
  4. കൂട്ടുകാരുമായി വഴക്കിട്ടതു ഓര്‍ത്തിരിക്കുന്നതിനാല്‍ ക്ലാസില്‍ ശ്രദ്ധിക്കാനാവാതെ വരുന്നത്
  5. തെറ്റായ രീതിയിലുളള ആണ്‍പെണ്‍ സൗഹൃദം
  6. തെറ്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കല്‍
അടിസ്ഥാന ശേഷി
  1. ആത്മവിശ്വാസമില്ലാതിരിക്കല്‍
  2. ഗുണനപ്പട്ടിക അറിയാത്തത്
  3. ഹരിക്കാനറിയാത്തത്
  4. സ്വന്തമായി പ്രശ്നനിര്‍ധാരണം നടത്താത്തത്
  5. കണക്ക് ചെയ്തുപഠിക്കാത്തത്
  6. അടിസ്ഥാന വസ്തുതകള്‍ ഉറയ്കാത്തത്
  7. പാഠങ്ങള്‍ വായിക്കാതെ വരുന്നത്
പഠനരീതി
  1. ശരിയായ പഠനരീതി അവലംബിക്കാതിരിക്കല്‍
  2. ഉറക്കെ വായിക്കേണ്ട പാഠങ്ങള്‍ വായിക്കാതിരിക്കുക
  3. പുസ്തകത്തിലെ പല ഭാഗങ്ങളും പഠിക്കാതെ വിടുക
  4. ഇടക്കിടെ റിവിഷന്‍ നടത്താത്തത്
  5. ശരിയായ ടൈം മാനേജ്മെന്റ് പാലിക്കാതിരിക്കല്‍
  6. പഠനത്തിനായി വേണ്ടത്ര സമയം ഓരോ ദിവസവും വിനിയോഗിക്കാതിരിക്കല്‍
  7. അധ്യാപകരുടെയും അധ്യാപനത്തിന്റെയും ദോഷവശങ്ങള്‍ മാത്രം കാണുക
  8. അക്ഷരങ്ങള്‍ വളരെ വലുപ്പത്തില്‍ എഴുതുന്നത്
  9. മോശമായ കൈയക്ഷരം
പരീക്ഷ
  1. പരീക്ഷയ്ക് ചോദ്യം മനസിലാക്കാതെ ഉത്തരം എഴുതല്‍
  2. കോപ്പി അടിച്ച് ജയിക്കാന്‍ പറ്റുമെന്ന വിശ്വാസം
  3. പരീക്ഷയ്ക് വേണ്ടി തയ്യാറെടുപ്പ് നടത്താത്തത്
  4. വ്യക്തമായ ലക്ഷ്യമില്ലാത്തത്
  5. പഠിച്ചില്ലെങ്കിലും വിജയിക്കുമെന്ന ധാരണ
മറ്റു കാരണങ്ങള്‍
  1. പഠനവൈകല്യം
  2. വ്യക്തിത്വവികസനത്തിന് സഹായകമായ പുസ്തകവായനയോ പരിശീലനമോ ലഭിക്കാത്തത്
  3. സര്‍ഗാത്മക പ്രവര്‍ത്തനത്തിലേര്‍പ്പെ്ട്ടാലുളള സന്തോഷം അറിയാത്തത്
  4. അനുയോജ്യമായ പേന ഉപയോഗിക്കാതിരിക്കല്‍
  5. അനുസരണശീലമില്ലാത്തത്
  6. ആവശ്യത്തിന് വെളളം കുടിക്കാത്തതിനാലുളള ശാരീരിക പ്രശ്നങ്ങള്‍
റിട്ടയര്‍ ചെയ്ത  ഒരു പ്രഥമാധ്യാപകന്‍ ഈ കുറിപ്പിനോട് പ്രതികരിച്ചത് തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്അദ്ദേഹം പറയുന്ന കാരണങ്ങള്‍ നോക്കൂ.
കുട്ടി തോല്‍ക്കുന്നതിന് അധ്യാപകരുടെ പങ്ക്
  1. ഓരോ കുട്ടിയുടെയും പ്രശ്നങ്ങള്‍ മനസിലാക്കാതിരിക്കല്‍
  2. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ക്ലാസെടുക്കല്‍
  3. എല്ലാവര്‍ക്കും മനസിലാകും വിധം പഠിപ്പിക്കാന്‍ ശ്രദ്ധിക്കാതിരിക്കല്‍
  4. പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്താത്തത്
  5. നിരന്തര വിലയിരുത്തില്‍ നടത്താത്തത്
  6. തത്സമയ സഹായം നല്‍കാത്തത്
  7. ക്ലാസില്‍ പോകാന്‍ വിമുഖത
  8. സ്കൂളില്‍ വരാതെ മറ്റ് ഔദ്യോഗിക ചുമതലകള്‍ ചെയ്യുന്നതില്‍ സംതൃപ്തികണ്ടെത്തല്‍
  9. കുട്ടിക്ക് താല്പര്യമുണ്ടാക്കും വിധം പഠിപ്പിക്കാത്തത്
  10. കുട്ടികളെ ശകാരിക്കുകയും പ്രോത്സാഹിക്കാതിരിക്കുകയും
  11. മനസര്‍പ്പിച്ച് ടീച്ചിംഗ് നോട്ടെഴുതാതിരിക്കല്‍
  12. വിദ്യാലയത്തിലെ മറ്റു പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാട്ടല്‍
  13. ചില കുട്ടികളോട് പ്രത്യേകം താല്പര്യവും പരിഗണനയും
  14. പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കല്‍
  15. കുട്ടികള്‍ക്ക് മനസിലാകുന്നുണ്ടോ എന്ന് തിരക്കാതിരിക്കല്‍
  16. എല്ലാം കുട്ടിയുടെ കുഴപ്പമാണെന്നും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന വിശ്വാസം
  17. സമയബന്ധിതമായി പാഠഭാഗങ്ങള്‍ തീര്‍ക്കാത്തത്
  18. ഒരേ രീതിയില്‍ തന്നെ എന്നും പഠിപ്പിക്കല്‍
  19. കുട്ടികള്‍ക്ക് ചിന്തിക്കാനും പ്രതികരിക്കാനും അവസരം നല്‍കാതെ എല്ലാം വിശദീകരിക്കാന്‍ ശ്രമിക്കല്‍
  20. കുട്ടികളുടെ നോട്ട് ബുക്ക് നോക്കാതിരിക്കല്‍
  21. പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കല്‍
  22. നീയൊന്നും നന്നാകില്ല എന്ന മനോഭാവത്തോടെ കുട്ടികളോട് പെരുമാറല്‍
  23. അനാവശ്യമായ താരതമ്യം
  24. എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്നും പഠിക്കാനാകുമെന്നും വിശ്വാസമില്ലാത്തത്
  25. ഗവേഷണമനോഭാവത്തോടെ സമീപിക്കാത്തത്
  26. എസ് ആര്‍ ജിസബ്ജക്ട് കൗണ്‍സില്‍ എന്നിവയില്‍ അക്കാദമിക പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാത്തത്
  27. നൂതനാശയ പ്രവര്‍ത്തനങ്ങളുടെ സന്തോഷം അനുഭവിക്കാത്തത്
  28. മികച്ച അധ്യാപനമാതൃകകള്‍ പരിചയപ്പെടാന്‍ താല്പര്യം കാട്ടാത്തത്
  29. സ്വന്തം കാര്യക്ഷമത ഉയര്‍ത്താനുളള പ്രവര്‍ത്തനം നടത്താത്തത്
  30. റഫറന്‍സ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തത്
  31. താഴ്ന ക്ലാസുകളിലെ അധ്യാപകരില്‍ പഴിചാരല്‍
  32. അധ്യാപനവൃത്തിയോട് മമതയില്ലാത്തത്
  33. പഠിപ്പിക്കേണ്ട കാര്യത്തില്‍ അടിസ്ഥാനധാരണയില്ലാത്തത്
  34. യൂണിറ്റ് ടെസ്റ്റുകള്‍ നടത്താത്തത്
  35. വ്യക്തിഗത പിന്തുണ നല്‍കാത്തത്
  36. പിന്നാക്ക പരിഗണനയോടെ പഠിപ്പിക്കാനറിയാത്തത്
  37. ജനാധിപത്യരഹിതമായ പെരുമാറ്റം
  38. കുട്ടികളുടെ വിശ്വാസം ആര്‍ജിക്കാത്തത്
  39. കുട്ടികളിലെ കഴിവുകള്‍ പ്രയോജനപ്പെടുത്തി പഠിപ്പിക്കാത്തത്
  40. കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിക്കാത്തത്
  41. ബോര്‍ഡ് ഉപയോഗിക്കാത്തത്
  42. ശരിയായ രീതിയില്‍ ക്ലാസ് ക്രോഡീകരണം നടത്താത്തത്.
  43. കുട്ടിക്ക് മനസിലാകും വിധം തെളിവുകളും ഉദാഹരണങ്ങളും അവതരിപ്പിക്കാത്തത്
  44. പാഠപുസ്തകത്തിലെ കാര്യങ്ങള്‍ മാത്രം പഠിപ്പിക്കല്‍
  45. ജിവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച് പഠിപ്പിക്കാതിരിക്കല്‍
  46. ഗൈഡുകള്‍ വാങ്ങാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കല്‍
  47. പഴയപഠനരീതിയാണ് എറ്റവും മെച്ചമെന്ന ധാരണ പുലര്‍ത്തല്‍
  48. പഠനവേഗതപഠനശൈലി എന്നിവ പരിഗണിക്കാതെയുളള അധ്യാപനം
  49. ആശയവിനിമയപരിമിതി.
  50. ഒരു രീതിയില്‍ പഠിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ വ്യത്യസ്തമായ രീതിയില്‍ അതേ കാര്യം അവതരിപ്പിച്ച് പഠിപ്പിക്കാതിരിക്കല്‍
  51. ഒരു പിരീഡിനുളളില്‍ കുട്ടിക്ക് താങ്ങാവുന്നതിലധികം കാര്യങ്ങള്‍ അവതരിപ്പിക്കല്‍
  52. മുന്നറിവ് പരിഗണിക്കാതെ പഠിപ്പിക്കല്‍
  53. ഏതാനും കുട്ടികളുടെ പ്രതികരണത്തെ മാത്രം മാനിച്ച് ക്ലാസ് നയിക്കല്‍
  54. പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ട കടമ തിരിച്ചറിയാതിരിക്കല്‍
  55. രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടാതിരിക്കല്‍
  • രണ്ടു വീക്ഷണങ്ങള്‍.
  • ഇനിയും പലരും പലരേയും കാരണക്കാരായി ചൂണ്ടിക്കാട്ടാം
  • അതല്ലല്ലോ പ്രശ്നം
  • പ്രവേശനോത്സവം നടത്തി മധുരം നല്‍കി വരവേറ്റത് എന്തിനാണ്
  • തോല്പിക്കാനാണോമാന്യമായി വിജയിപ്പിക്കാനാണോ?
  • എന്ന ചോദ്യത്തിനുത്തരമുണ്ടെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ മാത്രം പ്രവേശനോത്സവം നടത്തിയാല്‍ മതി എന്നു തീരുമാനിക്കണം.