Monday 29 June 2015

അധ്യാപകരുടെ സ്വയം വിലയിരുത്തല്‍ നിലവില്‍വരുന്നു ? മാതൃഭൂമി വാര്‍ത്ത ശ്രദ്ധിക്കൂ....




സ്‌കൂള്‍തല വായനാമല്‍സരം ജൂലൈ രണ്ടിന്

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനമല്‍സരത്തിന്റെ സ്‌കൂള്‍തല മല്‍സരം ജൂലൈ രണ്ടിന് നടക്കും. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ നാല് ഘട്ടമായാണ് മല്‍സരം. സ്‌കൂള്‍തലത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് എഴുത്തുപരീക്ഷ നടക്കും. സ്‌കൂള്‍ തലത്തില്‍ 10 ചോദ്യങ്ങള്‍ നിര്‍ദ്ദേശിച്ചുള്ള പുസ്തകങ്ങളില്‍ നിന്നും ശേഷിക്കുന്ന 40 ചോദ്യങ്ങള്‍ പൊതുവിജ്ഞാനവുമായിരിക്കും. സ്‌കൂള്‍തലത്തിലുള്ള മല്‍സരങ്ങള്‍ സ്‌കൂള്‍ അധികൃതരാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ വിജയിക്കുന്ന ആദ്യത്തെ മൂന്നുസ്ഥാനക്കാര്‍ക്ക് താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. താലക്ക്തലത്തിലെ ആദ്യ 10 സ്ഥാനക്കാര്‍ക്ക് ജില്ലാതല മല്‍സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മല്‍സരത്തിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാം. താലൂക്ക്തലത്തിലും ജില്ലാതലത്തിലും എഴുത്തുപരീക്ഷയായിരിക്കും. സംസ്ഥാനതലത്തില്‍ ക്വിസ് മല്‍സരവും എഴുത്തുപരീക്ഷയും ഓറല്‍ പരീക്ഷയും ഉണ്ടാവും. താലൂക്ക്തലം - 2015 ആഗസ്റ്റ് രണ്ടിനും ജില്ലാതലം- 2015 സെപ്തംബര്‍ 27-നും സംസ്ഥാനതലം 2015 നവംബര്‍ 14, 15 തീയതികളും നടക്കും. താലൂക്ക്തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,500, 1,000, 750 രൂപ ക്യാഷ് അവാര്‍ഡും ആദ്യത്തെ 10 സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2,000, 1,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി പഠിക്കുന്ന സ്‌കൂളിനും കുട്ടി അംഗമായ ലൈബ്രറിയ്ക്കും ട്രോഫി നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് 7,500 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 4,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിപഠിക്കുന്ന സ്‌കൂളിനും കുട്ടി അംഗമായിട്ടുള്ള ഗ്രന്ഥശാലയ്ക്കും ട്രോഫി നല്‍കും. കൂടാതെ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിയ്ക്ക് 1,500 രൂപയുടെ ജയശങ്കര്‍ സ്മാരക ക്യാഷ് അവാര്‍ഡും സ്‌കൂളിന് ജയശങ്കര്‍ സ്മാരക റോളിംഗ് ട്രോഫിയും സമ്മാനിക്കും. സ്‌കൂള്‍തല മത്സരങ്ങള്‍ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും എല്ലാ വിദ്യാര്‍ത്ഥികളും അഖില കേരള വായന മല്‍സരത്തില്‍ പങ്കാളികളാകണമെന്നും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണനും സെക്രട്ടറി പി.അപ്പുക്കുട്ടനും അറിയിച്ചു.

ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍


സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും.
ഇങ്ങനെ ലഭ്യമാകുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിക്കോ/സ്ഥാപനങ്ങള്‍ക്കോ ഡിജിറ്റല്‍ രൂപത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാവുന്നതാണ്. ഓരോ ആവശ്യത്തിനും ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാനും സാധിക്കും. അതുപോലെ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ടിവരുന്നതുമില്ല. ഡിജിറ്റല്‍ ലോക്കറിനായുള്ള എന്റോള്‍മെന്റ് ക്യാമ്പുകള്‍ ഇന്ന് (ജൂണ്‍ 24) മുതല്‍ 27 വരെ സംസ്ഥാനത്തെ സിവില്‍ സ്റ്റേഷനുകളിലും, തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുറക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.www.digital-locker.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഈ സംവിധാനം ഉപയോഗിക്കാം.

Wednesday 24 June 2015

Arithmetic Progression English Medium Questions

പത്താം ക്ലാസിലെ ഗണിതശാസ്ത്രം ഒന്നാം യൂണിറ്റായ സമാന്തരശ്രേണികള്‍ (Arithmetic Progression) ഇതിനോടകം എല്ലാ ഗണിത ശാസ്ത്രാദ്ധ്യാപകരും പിന്നിട്ടു കഴിഞ്ഞിരിക്കും. ബ്ലോഗിലെ ലേബലുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുന്‍പ് പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ കണ്ടെത്താവുന്നതേയുള്ളു. അവിടെയെല്ലാം കാണുന്ന ഒരു പരാതി ഇംഗ്ലീഷ് മീഡിയം കുട്ടികളെ പരിഗണിക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഏതാനും ചില ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയിരിക്കുകയാണ് കൊല്ലം ഈസ്റ്റ് കല്ലടയിലെ മതിലകം മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്ക്കൂളിലെ ഗണിതശാസ്ത്രാദ്ധ്യാപകനായ നിധിന്‍രാജ് ആര്‍. അദ്ദേഹം തയ്യാറാക്കിയ ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

സമാന്തരശ്രേണികള്‍ എന്ന യൂണിറ്റ് ശ്രേണികളിലെ പ്രത്യേക വിഭാഗമായ സമാന്തരശ്രേണികളെ കുറിക്കുന്നതാണ്. ഒരു പദത്തോട് നിശ്ചിത പദം കൂട്ടി അടുത്ത പദം കാണുന്നു. അതിനോട് നേരത്തേ കൂട്ടിയ പദം കൂട്ടി തൊട്ടടുത്ത പദം കണ്ടെത്തുന്നു. ഇങ്ങനെയാണ് സമാന്തരശ്രേണിയിലെ പദങ്ങളുടെ വിന്യാസം. ഒന്നു കൂടി ലളിതമാക്കി പറഞ്ഞാല്‍ ഒരു സമാന്തരശ്രേണിയിലെ ഏതു പദത്തില്‍ നിന്നും തൊട്ടു മുന്‍പിലെ പദം കുറച്ചാല്‍ ഒരു നിശ്ചിത സംഖ്യയായിരിക്കും ലഭിക്കുക. സംഖ്യകള്‍ തമ്മിലുള്ള ഈ വ്യത്യാസം പൊതുവായതിനാല്‍ ഈ സംഖ്യ പൊതുവ്യത്യാസം എന്നാണ് അറിയപ്പെടുന്നത്. 

ഒരു ശ്രേണിയിലെ ആദ്യപദവും പൊതുവ്യത്യാസവും കയ്യിലുണ്ടെങ്കില്‍ ശ്രേണിയിലെ എത്രാമത്തെ പദവും കണ്ടെത്താന്‍ നമുക്കു കഴിയും. പത്താം പദമാണ് കാണേണ്ടതെങ്കില്‍ അദ്യത്തെ സംഖ്യയും ഒന്‍പത് പൊതുവ്യത്യാസവും കൂടി കൂട്ടിയാല്‍ മതി. നൂറാം പദമാണ് കാണേണ്ടതെങ്കില്‍ ആദ്യത്തെ പദത്തോടൊപ്പം തൊണ്ണൂമ്പത് പൊതുവ്യത്യാസം കൂട്ടിയാല്‍ മതി. ഇത്തരത്തില്‍ വികസിക്കുന്ന പാഠത്തില്‍ ശ്രേണിയിലെ നിശ്ചിത പദങ്ങളുടെ തുക കണ്ടുപിടിക്കാനും കൂടി പഠിപ്പിക്കുന്നുണ്ട്. എത്ര സംഖ്യകളുടെ തുകയാണോ കണ്ടുപിടിക്കേണ്ടത്, അതിന്റെ പകുതിയെ തുക കണ്ടുപിടിക്കേണ്ട ശ്രേണിയിലെ ആദ്യപദവും അവസാനപദവും തമ്മില്‍ കൂട്ടി കിട്ടുന്ന സംഖ്യ കൊണ്ടു ഗുണിച്ചാല്‍ ശ്രേണിയുടെ തുക കിട്ടും. 

കൂടുതല്‍ ലളിതമായ വിശദീകരണങ്ങളുണ്ടെങ്കില്‍ ചുവടെ കമന്റ് ചെയ്യുമല്ലോ. കുട്ടികളില്‍ സംശയമുണ്ടാക്കുന്ന ചോദ്യങ്ങളും ഇവിടെ ഉന്നയിക്കാവുന്നതാണ്. നിധിന്‍രാജ് തയ്യാറാക്കിയ ചോദ്യങ്ങള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമ്പോള്‍ ഇത്തരം മെറ്റീരിയലുകള്‍ തയ്യാറാക്കുന്നവര്‍ക്ക് ഇനിയും ചെയ്യാന്‍ പ്രേരണയാകും.


Click here to download AP-EM medium questions

Tuesday 23 June 2015

DATE DIGITS MAGIC

SETIGAM-കളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ രസകരമായ ഒരു ഗണിതപ്രവര്‍ത്തനം പരിചയപ്പെടുത്തുന്നു. ഗണിതത്തിലെ ചതുഷ്‌ക്രിയകളെ ഉപയോഗിച്ച് വിനോദവും വിജ്ഞാനവും കലര്‍ന്ന ഒരു കണ്ടെത്തല്‍. ജൂണ്‍ , ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും വര്‍ഷവുമായി ചതുഷ്‌ക്രിയകളുടെ സഹായത്തോടെ ബന്ധപ്പെടുത്തി എഴുതിയ പ്രവര്‍ത്തനങ്ങള്‍ pdf ഫയലായി അയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. തീയതിയും മാസവും വിവിധ ക്രിയകളുടെ സഹായത്തോടെ വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഉദാഹരണത്തിന്  ജൂണ്‍ മാസത്തിലെ 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.  അതു പോലെ തന്നെ ജുലൈ മാസത്തിലെ 01-07-2015 എന്നതിനെ 0+1+0+7 = 2+0+1+5 (8 = 8 )എന്ന് ബന്ധിപ്പിച്ചിരിക്കുന്നു.
 ജൂണ്‍ ജുലൈ മാസങ്ങളിലെ  എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക .

Saturday 20 June 2015

SETIGam Exam Series - Std VIII - BIOLOGY and MATHS

SETIGam Exam Series - Std VIII - BIOLOGY and MATHS

SETIGam Exam Series are taken from Maths blog and SITC Forum.Our blog tried to bring all Posts related to  SETIGam Exam Series under one roof.We are highly indebted to the above mentioned blogs. We do not forget to  extend our sincere gratitude to the teachers who suffered hardships to prepare these materials.....
 പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന Self Evaluation Tools-ല്‍ ആദ്യത്തേത് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.  ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി TSNM HS കുണ്ടൂര്‍കുന്നിലെ ജീവശാസ്ത്രം ക്ലബ് തയ്യാറാക്കിയ SETIGAM  ഒരു പക്ഷെ  പുതിയ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ആദ്യ പഠനവിഭവമായിരിക്കും ഇത്. അതോടൊപ്പം തന്നെ മണ്ണാര്‍ക്കാട് നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തില്‍ തയ്യാറാക്കിയ ഗണിതത്തിലെ ആദ്യ അധ്യായവുമായി ബന്ധപ്പെട്ട ഒരു ICT Tool. 
            പാഠപുസ്തകത്തിലെ വിവിധ ഭാഗങ്ങളെ കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനും അവ പരിചയപ്പെടുന്നതിനും രണ്ട് പ്രവര്‍ത്തനങ്ങളും  ഏറെ സഹായകരമാകും എന്നതില്‍ തര്‍ക്കമില്ല. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍  താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. Extract ചെയ്തെടുക്കുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 
      ബയാളജിയുടെ സോഫ്റ്റ്‌വെയറില്‍ സമയം ക്രമീകരിക്കുക എന്ന ജാലകത്തില്‍ നിന്നും സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കുകയായി. ഇടത് വശത്തുള്ള Main Menu എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ബട്ടണിലെ പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് പരീക്ഷ തുടങ്ങുന്നതോടെ ചോദ്യങ്ങള്‍ ദൃശ്യമാകും .ഈ ജാലകത്തിന്റെ ഇടത് വശത്തുള്ള പരീക്ഷ എന്നതില്‍ ക്ലിക്ക് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താവുന്നതാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അടുത്ത ചോദ്യം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇത്തരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ തയായറാക്കിയ ജീവശാസ്ത്രം ക്ലബിനും നമുക്കയച്ചു തന്ന പ്രമോദ് സാറിനും ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
                   ഗണിതത്തിലെ പ്രവര്‍ത്തനം ആദ്യ അധ്യായവുമായി ബന്ധപ്പെട്ടതാണ്. തുല്യത്രികോണങ്ങള്‍ എന്ന ഈ അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകത്തിലെ ഇരുപതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണ്. അതിലെ ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശയം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകും എന്നതില്‍ സംശയമില്ല. ഈ രണ്ട് സോഫ്റ്റ്‌വെയറുകളും ഫോറം ബ്ലോഗിനയച്ചുതന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ എസ് ഐ ടി സി കൂടിയായ പ്രമോദ് സാറിന് നന്ദി.
രണ്ട് സോഫ്റ്റ്‌വെയറുകളും  ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ചുവടെ. 
ഗണിതം-തുല്യത്രികോണങ്ങള്‍
സമവാക്യങ്ങള്‍ അധ്യായം 2
ഭൗതശാസ്ത്രം - അളവുകളും യൂനിറ്റുകളും 

ഒമ്പതാം ക്ലാസ്സ് ഗണിതം (എല്ലാ അദ്ധ്യായങ്ങളും)

പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍ ഫിസിക്സ് , ഗണിതം , ബയോളജി

പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍ ഫിസിക്സ് , ഗണിതം , ബയോളജി  വിഷയങ്ങളിലെ ആദ്യ പാഠഭാഗങ്ങളെയും പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAM-കളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജ്മാകും . Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാപുസ്തകത്തിലെപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് അഭിനന്ദനങ്ങള്‍. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ SETIGAM വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയാല്‍ അവര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്നുറപ്പ്.
VIII STANDARD

Most important English proverbs

WHAT ARE PROVERBS?

EVERY CULTURE HAS A COLLECTION OF WISE SAYINGS THAT OFFER ADVICEABOUT HOW TO LIVE YOUR LIFE. THESE SAYINGS ARE CALLED "PROVERBS". 

1.TWO WRONGS DON'T MAKE A RIGHT 

When someone has done something bad to you, trying to get revenge will only make things worse.

2.The pen is mightier than the sword

 Trying to convince people with ideas and words is more effective than trying to force people to do what you want.

3.No man is an island

 You can't live completely independently. Everyone needs help from other people.

 4.Fortune favors the bold

 People who bravely go after what they want are more successful than people who try to live safely.

5.People who live in glass houses should not throw stones

Don't criticize other people if you're not perfect yourself.

6. There's no place like home

 Your own home is the most comfortable place to be.

7. Cleanliness is next to godliness

Be clean. God likes that.

8. Actions speak louder than words

 Just saying that you'll do something doesn't mean much. Actually doing it is harder and more meaningful.

9. Too many cooks spoil the broth

 When there are too many people trying to lead and give their opinions, it's confusing and leads to bad results. Jobs and projects should have one or two strong leaders.

10.One man's trash is another man's treasure

Different people have different ideas about what's valuable.

 

Friday 19 June 2015

Plus Two SAY / Improvement Question Papers -June 2015

Higher Secondary SAY / Improvement Examinations June 2015 Question Papers are available for download now.

Question papers of the Kerala Higher Secondary Plus Two SAY/Improvement Examinations conducted by the DHSE in June 2015.

Question Papers are available to download in PDF format and can be opened with Adobe Reader. You can print, download or copy text from all Question Papers.

HSE Plus Two SAY/IMP June 2015 Question Paper Download 
XII SAY/IMP June 2015-English
XII SAY/IMP June 2015-Malayalam
XII SAY/IMP June 2015-Physics
XII SAY/IMP June 2015-Chemistry
XII SAY/IMP June 2015-Computer Science
XII SAY/IMP June 2015-Computer Application (Commerce) 
XII SAY/IMP June 2015-Accountancy-Computerized Accounting  
XII SAY/IMP June 2015-Economics
XII SAY/IMP June 2015-Sociology
XII SAY/IMP June 2015-Biology
XII SAY/IMP June 2015-Mathematics(Science)
XII SAY/IMP June 2015-Political Science
XII SAY/IMP June 2015-Business Studies
XII SAY/IMP June 2015-History
XII SAY/IMP June 2015-Computer Application (Humanities)

Vijayothsavam Press Realease


SSLC Certificate Distribution


Blog Inauguration Press Releases


Monday 15 June 2015

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് വിതരണം വ്യഴാഴ്ച്ച മുതൽ

 2015 ഇൽ വദിഹുദ സ്കൂളിൽ എസ്.എസ്.എല്‍.സി കഴിഞ കുട്ടികൾക്കുള്ള എസ്.എസ്.എല്‍.സി 2015 ന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം വ്യഴാഴ്ച്ച മുതൽ (18.06.2015) സ്കൂൾ ഒഫീസിൽ നൽകിതുടങ്ങും....

PLUS ONE- FIRST ALLOTMENT RESULTS PUBLISHED

SINGLE WINDOW ADMISSION FOR PLUS ONE  - FIRST ALLOTMENT RESULTS PUBLISHED. ADMISIONS WILL BE HELD ON  16th, 17th & 18th OF JUNE 2015
Click on the link FIRST ALLOTMENT RESULTS, PROVIDE NAME OF THE DISTRICT,APPLICATION NUMBER AND DATE OF BIRTH TO VIEW THE ALLOTMENT RESULTS.TAKE THE PRINT OUT OF THE ALLOTMENT LETTER.

FOR DETAILED INSTRUCTIONS 
CLICK HERE TO VIEW 

SETIGAM SERIES - MATHEMATICS VIII

പുതുക്കിയ എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗണിതശാസ്ത്ര ക്ലബ്ബ്  TSNMHS Kundurkunnu തയ്യാറാക്കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAMകളെപ്പോലെ തന്നെ ചുവടെയുള്ള ലിങ്കില്‍നിന്നും ഡൗണ്‍ലോഡ്  ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജ്മാകും .Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍. ഈ സോഫ്ട് വെയര്‍ ഉബുണ്ടു 10.04ന്‍ പ്രവര്‍ത്തിക്കും.

എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ SETIgam ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

Sunday 14 June 2015

COMPLETE STUDT MATERIALS - IT UNIT 1 - Class X

Single Window Admission Log Book 2015

The Single Window System (Ekajalakam) has succeeded in rendering plus one admission process simple and transparent and in ensuring social justice in it during the last seven years. It has been decided to conduct this year’s admission process also in the Single Window method.
This application named "Single Window Admission Log Book" simplifies the single window admission process. This Software Product generates Admission Status list,Second Language wise List,Students Directory, Admission Date wise List, Admitted student’s details etc:-.We request you to make use of this software and give your valuable suggestions and feedback for the enrichment of this free product. Click the below link for Admission Log Book by Bibin C. Jacob.

Downloads
Single Window Admission Log Book Ver 4.6 (2015) -Software by Bibin C.Jacob,Brothers HSS,Mavandiyur,Malappuram
Log Book-Features and Help file

Thursday 11 June 2015

Plus One / Plus Two Malayalam Notes

ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ മലയാളം പഠന കുറിപ്പുകൾ.

കായംകുളം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകൻ ശ്രി . ദിലീപ്‌ കൃഷ്ണൻ , കൊട്ടാരക്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ ഡോ. വിജേഷ് പെരുംകുളം, അത്തോളി ജി .വി.എച്ച്.എസ്.എസ്  ലെ ഡോ.പി.സുരേഷ്,  തിരുവനന്തപുരം കാപ്പിൽ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ രാജു എം.ആർ ,തൃശ്ശൂർ എല്തുരുത്ത് സെന്റ്‌ അലൊയ്ഷ്യസ് അധ്യാപകൻ ഫിലിപ്പ് പി.കെ., ബൈജു കെ.പി കാസർഗോഡ്‌ എന്നിവരാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Class
Plus Two Malayalam Class Notes
XIIPlus Two Malayalam Class Notes-1
XIIPlus Two Malayalam Text Book
XIIPlus Two Malayalam Teacher Text
Class
Plus One Malayalam Class Notes
XIടി പി രാജീവന്റെ  മത്സ്യം (പഠന കുറിപ്പ് -1 )
XIടി പി രാജീവന്റെ  മത്സ്യം (പഠന കുറിപ്പ് -2 )
XIകെ . പി . രാമനുണ്ണിയുടെ കഥ- ശസ്ത്രക്രിയ (പഠന കുറിപ്പ്-1 )
XIകെ . പി . രാമനുണ്ണിയുടെ കഥ- ശസ്ത്രക്രിയ (പഠന കുറിപ്പ് -2)
XIനീലക്കുയിൽ
XIചലച്ചിത്ര ഗാനങ്ങളും സിനിമയും
XIഊഞ്ഞാലിൽ
XIസന്ദർശനം -ബാലചന്ദ്രൻ ചുള്ളിക്കാട്
XIമലയാളം പഠനകുറിപ്പുകൾ(ഫിലിപ്പ് മാഷ്‌) 
XIPlus One Model Question Paper by SCERT 
XIPlus One Teacher Text by SCERT

VIJAYOLSAVAM

    It is an honor and privilege to invite you to our Honouring Program –Vijayolsavam 2015 for SSLC, MAJLIS & PLUS TWO, to be held on the 16th of  June, 2015 at 2 PM.


We look forward to your kind co-operation and support for making the event a grand success. 
Once again we solicit your esteemed presence, an honor for us indeed. 


Regards
Principal
Shareef Povval

Wednesday 10 June 2015

Class Teacher-Classroom Management Software

"Class Teacher" is a great classroom management software which facilitates the teacher to enhance the learning environment in the classroom.
This excel utility enables the class teacher to monitor and control the students’ Attendance, Profile, PTA Attendance, School Bus, Text Book and Uniform accounts.
One of the best feature of "Class Teacher" Classroom Management Software, it offers teacher to prepare their CE , Progress Report, TC and Conduct Certificate to all the students.
We request you to make use of this software and give your valuable suggestions and feedback for the enrichment of this free product.
Downloads
Class Teacher- Class Room Management Software by Jijo George , St.Marys HSS, Murickassery , Idukki

Plus Two (XII) Mathematics Study Materials

ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിതപാഠങ്ങളുടെ വർക്കുകള്‍ ഇവിടെ ആരംഭിക്കുകയാണ്. രണ്ടാം വർഷ(പ്ലസ്‌ടു) ഗണിത പാഠപുസ്തകത്തിലെ ഓരോ പാഠത്തിലേയും പ്രധാനപെട്ട സമവാക്യങ്ങളും ആശയങ്ങളും പറഞ്ഞുതരുന്നതിനോടൊപ്പം പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഓരോ ഭാഗമായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
രണ്ടാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്ക് വളരെ പ്രയോജനകരമായ ചോദ്യശേഖരം ബ്ലോഗിന് വേണ്ടി തയ്യാറാക്കുന്നത് കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ ആണ്‌. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോൽസാഹനവും ബ്ലോഗ്‌ പ്രതീക്ഷിക്കുന്നു.
ഓരോ പാഠത്തിലേയും പഠന വിഭവങ്ങൾ തയ്യാറാക്കുന്ന മുറക്ക്‌ ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായിവരുന്ന ഫോർമുലകളും ഷോർട്ട് കട്ട്‌ ഫോർമുലകളും ഉൾകൊള്ളിച്ചുകൊണ്ട് "ഫോർമുല മാസ്റ്റർ" എന്ന പുസ്തകവും രമേഷ് സാർ പബ്ലിഷ് ചെയ്യുകയുണ്ടായി.
Plus Two (XII) Mathematics Study Materials by Remesh Sir
XII Mathematics- An Introduction
XII Chapter 1 : Relations and Functions
XII Chapter 3 : Matrix Algebra
XII Chapter 3 : Matrix Algebra-Assignment
XII Chapter 3 : Matrix Algebra-Questions for Unit Test
XII Chapter 3 : Matrix Algebra-Answer Key for Unit Test
XII Chapter 3 : Matrix Algebra-MCQ
Study materials will be updated on receipt...

Tuesday 9 June 2015

Single Window Admission to Plus One 2015-16

Update: Trial Allotment Results Published in HSCAP Portal.Verify your application before 5 PM on 09.06.2015.Click for details.

The Single Window System (Ekajalakam) has succeeded in rendering plus one admission process simple and transparent and in ensuring social justice in it during the last seven years. It has been decided to conduct this year’s admission process also in the Single Window method.

Prospectus for the academic year 2015-16, which has been approved by the government, is published herewith.

Online Submission of Applications For Plus One Admission in Merit Quota(Single Window System) commences on 12th May 2015. Closing of Online Submission of Application : 02/06/2015 ,Publication of Trial Allotment: 8/6/2015 ,Publication of First Allotment : 16/6/2015 ,Commencement of Classes : 08/07/2015. For all latest directions regarding Plus one Higher Secondary Admissions please visit the official portal. Higher Secondary Plus one admission details can be downloaded from the following links.
Plus One Trial Allotment Result
Plus One Trial Allotment Result
Trial Allotment-Instructions 
Application form for Correction
Downloads
Prospectus for Kerala Higher Secondary Plus One Admission 2015-16
Apply Online for Plus One Admission-Manual
Apply Online.Visit HSCAP Portal
Related Software Tools
Ekajaalakam Focus(School Finder) Software by Alrahiman
Higher Secondary School Finder-Software by Bibin C.Jacob
WGPA Calculator(Online)
Bond (Affidavit) Printer Software for CBSE Students
Higher Secondary School Directory (Online)
Chalan Printer Software
Last Rank & WGPA Details (Admission 2014)
Related GOs,Circular & Forms
Schedule for District Level Conunselling for Differently Abled Students  
Form for Single Window Application Correction
Higher Secondary Admission- Fee Rates
Email & Contact : District ICT Cell | ICT Cell | Focus Point
Higher Secondary Course Cancellation Form

VOTERS LIST( DRAFT)PUBLISHED

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഒക്ടോബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ജനവരി ഒന്ന് അടിസ്ഥാന യോഗ്യതാ തിയതിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിയിലെ മുഴുവന്‍ വോട്ടര്‍മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള വാര്‍ഡ് അടിസ്ഥാനത്തുില്‍ പുനഃക്രമീകരിച്ചാണ് പട്ടിക തയാറാക്കിട്ടുള്ളത്. 

തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ഈ വര്‍ഷം ജനുവരി ഒന്നിന്18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് വോട്ടവകാശം.ഇതേ യോഗ്യതാ തിയതിയായി േന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ പട്ടിയില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടര്‍മാരെയും കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിറ്റുണ്ട്പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും തിരുത്തലുകള്‍സ്ഥലമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും ജൂണ്‍ 10ന് ശേഷം കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ച് അതിനുള്ള അവസരം ലഭിക്കും.
പേര് ചേര്‍ക്കാനുംതിരുത്തലുകള്‍ക്കും,സ്ഥലമാറ്റത്തിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നല്‍കാവുന്നതാണ്.എന്നാല്‍ പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം.
ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരുംകോര്‍പ്പറേഷനുകളില്‍ അഡിഷണല്‍ െക്രട്ടറിമാരുമാണ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍..