Wednesday, 12 August 2015

സദ്ഭാവനാ ദിവസ് ആഗസ്റ്റ് 20-ന്

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 20 സദ്ഭാവനാ ദിനമായി ആചരിക്കും. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി ആഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ മതസൗഹാര്‍ദ്ദപക്ഷാചരണവും സംഘടിപ്പിക്കും. സദ്ഭാവനാ ദിനാചരണ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുക്കും. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

പ്രതിജ്ഞ 
 സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
Sadbhavana Day Pledge 
I take this solemn pledge that I will work for the emotional oneness and harmony of all the people of India regardless of caste, region, religion or language. I further pledge that I shall resolve all differences among us through dialogue and constitutional means without resorting to violence.

സ്വാതന്ത്ര്യദിനാഘോഷം : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പുതലവന്‍മാരും ജില്ലാ കളക്ടര്‍മാരും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ജീവനക്കാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം. സംസ്ഥാന തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി ദേശീയ പതാകയുയര്‍ത്തും. ജില്ലാതലത്തില്‍ ആഘോഷപരിപാടി രാവിലെ 8.30 ന് ശേഷമാണ് സംഘടിപ്പിക്കേണ്ടത്. ജില്ലാതല പരിപാടിയില്‍ ഒരു മന്ത്രിയായിരിക്കും ദേശീയ പതാകയുയര്‍ത്തുക. പോലീസ്, ഹോം ഗാര്‍ഡുകള്‍/ എന്‍.സി.സി, സ്‌കൗട്ട്‌സ് എന്നിവര്‍ പങ്കെടുക്കുന്ന പരേഡ് ജില്ലാതലത്തിലുമുണ്ടാവും. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തി വിശദീകരിക്കുകയും ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രസംഗം മന്ത്രി നടത്തും. ദേശീയ ഗാനാലാപനവുമുണ്ടാവും. സബ് ഡിവിഷണല്‍ / ബ്ലോക്ക് തലങ്ങളില്‍ രാവിലെ 8.30 ന് ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ദേശീയ പതാകയുയര്‍ത്തേണ്ടത്. ദേശീയോദ്ഗ്രഥന പ്രസംഗം, ദേശീയഗാനാലാപനം എന്നിവയുമുണ്ടാവും. ദേശീയ അഭിവാദ്യ സമയത്ത് സേനാംഗങ്ങളും സല്യൂട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ രാവിലെ 8.30 ന് ശേഷം പഞ്ചായത്ത് പ്രസിഡന്റുമാരാണ് ദേശീയ പതാകയുയര്‍ത്തി പ്രസംഗിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വകുപ്പു തലവന്‍/ സ്ഥാപന മേധാവിയാണ് പതാകയുയര്‍ത്തി ദേശീയോദ്ഗ്രഥന പ്രസംഗം നടത്തുക. 2002 ലെ പതാക നിയമത്തിലെ നിബന്ധനകള്‍ പാലിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കാനും പരമാവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ദേശീയഗാനാലാപന സമയത്ത് എല്ലാവരും ആദരവോടെ എഴുന്നേറ്റ് നില്‍ക്കണം.

SAMPLE QUESTIONS - CLASS VIII

SCERT PUBLISHED SAMPLE QUESTION PAPERS  AND TE GUIDELINES FOR CLASS VIII.

Wednesday, 5 August 2015

Plus Two (XII) Mathematics Study Materials


Last updated on 29.07.15: ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിതപാഠങ്ങളുടെ വർക്കുകള്‍ ഇവിടെ ആരംഭിക്കുകയാണ്. രണ്ടാം വർഷ(പ്ലസ്‌ടു) ഗണിത പാഠപുസ്തകത്തിലെ ഓരോ പാഠത്തിലേയും പ്രധാനപെട്ട സമവാക്യങ്ങളും ആശയങ്ങളും പറഞ്ഞുതരുന്നതിനോടൊപ്പം പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഓരോ ഭാഗമായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
രണ്ടാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്ക് വളരെ പ്രയോജനകരമായ ചോദ്യശേഖരം ബ്ലോഗിന് വേണ്ടി തയ്യാറാക്കുന്നത് കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ ആണ്‌. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോൽസാഹനവും ബ്ലോഗ്‌ പ്രതീക്ഷിക്കുന്നു.
ഓരോ പാഠത്തിലേയും പഠന വിഭവങ്ങൾ തയ്യാറാക്കുന്ന മുറക്ക്‌ ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായിവരുന്ന ഫോർമുലകളും ഷോർട്ട് കട്ട്‌ ഫോർമുലകളും ഉൾകൊള്ളിച്ചുകൊണ്ട് "ഫോർമുല മാസ്റ്റർ" എന്ന പുസ്തകവും രമേഷ് സാർ പബ്ലിഷ് ചെയ്യുകയുണ്ടായി.
Plus Two (XII) Mathematics Study Materials by Remesh Sir
XII Mathematics- An Introduction
XII Chapter 1 : Relations and Functions(Notes)
XII Chapter 1 : Relations and Functions-Assignment Questions
XII Chapter 2 : Inverse Trigonometric Functions(Notes)
XII Chapter 2 : Inverse Trigonometric Functions(Assignment)
XII Chapter 3 : Matrix Algebra(Notes)
XII Chapter 3 : Matrix Algebra-Assignment
XII Chapter 3 : Matrix Algebra-Questions for Unit Test
XII Chapter 3 : Matrix Algebra-Answer Key for Unit Test
XII Chapter 3 : Matrix Algebra-MCQ
XII Chapter 4 : Continuity(Notes)
XII Chapter 5 : Differentiability(Notes)
Study materials will be updated on receipt...

School Parliament Election 2015-16

The Kerala School Parliament Elections for the academic year 2015-2016 will be conducted on 13 August 2015 .

Last date for filing Nominations is on 04.08.2015(3PM). Scrutiny of Nominations is 05.08.2015 (3PM). Last date for withdrawal of Candidature 06.08.2015 (3PM). Publishing Final List of Candidates 07.08.2015. Date of Poll 13.08.2015

Click the below link for Circular, Instructions, Govt Order, Nomination form, Election Schedule etc:- 

Higher Secondary Scheme of Work

The Scheme of Work (SCERT) of all subjects of class XII and XI are now available at the following links. 

It includes chapter wise period distribution and scheme for classes XI and XII. The revised scheme is effective from 2015-16 for both the classes.

The  Scheme of Work have been prepared by the Kerala State Council of Educational Research and Training (SCERT). Those who have not received the Scheme of Work can download the pdf versions available from this page for reference.

Scheme of Work -Plus Two (XII) 2015    
Plus Two(XII) Scheme of Work and Chapter wise Period Distribution
Scheme of Work - Plus One (XI) 2015
Plus One(XI) Scheme of Work : Part 1 | Part 2 | Part 3

Monday, 3 August 2015

Plus One / Plus Two Malayalam Notes

Last updated on 30.07.2015:  ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ മലയാളം പഠന കുറിപ്പുകൾ.

കായംകുളം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകൻ ശ്രി . ദിലീപ്‌ കൃഷ്ണൻ , കൊട്ടാരക്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ ഡോ. വിജേഷ് പെരുംകുളം, അത്തോളി ജി .വി.എച്ച്.എസ്.എസ്  ലെ ഡോ.പി.സുരേഷ്,  തിരുവനന്തപുരം കാപ്പിൽ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ രാജു എം.ആർ ,തൃശ്ശൂർ എല്തുരുത്ത് സെന്റ്‌ അലൊയ്ഷ്യസ് അധ്യാപകൻ ഫിലിപ്പ് പി.കെ., ബൈജു കെ.പി കാസർഗോഡ്‌ എന്നിവരാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Class
Plus Two Malayalam Class Notes
XIIPlus Two Malayalam Class Notes-1
XIIPlus Two Malayalam Text Book
XIIPlus Two Malayalam Teacher Text
Class
Plus One Malayalam Class Notes
XIജൊനാഥൻ ലിവിങ്ങ്സ്റ്റൺ എന്ന കടൽകാക്ക
XIടി പി രാജീവന്റെ  മത്സ്യം (പഠന കുറിപ്പ് -1 )
XIടി പി രാജീവന്റെ  മത്സ്യം (പഠന കുറിപ്പ് -2 )
XIകെ . പി . രാമനുണ്ണിയുടെ കഥ- ശസ്ത്രക്രിയ (പഠന കുറിപ്പ്-1 )
XIകെ . പി . രാമനുണ്ണിയുടെ കഥ- ശസ്ത്രക്രിയ (പഠന കുറിപ്പ് -2)
XIനീലക്കുയിൽ
XIചലച്ചിത്ര ഗാനങ്ങളും സിനിമയും
XIഊഞ്ഞാലിൽ
XIസന്ദർശനം -ബാലചന്ദ്രൻ ചുള്ളിക്കാട്
XIമലയാളം പഠനകുറിപ്പുകൾ(ഫിലിപ്പ് മാഷ്‌) 
XIPlus One Model Question Paper by SCERT 
XIPlus One Teacher Text by SCERT