Monday 25 May 2015

HIGHER SECONDARY +2 RESULTS PUBLISHED

HIGHER SECONDARY +2 RESULTS PUBLISHED

  • ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 83.96 ശതമാനം പേര്‍ ഉന്നതപഠനത്തിന് യോഗ്യതനേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. കോഴിക്കോട് ജില്ലയാണ് 87.05 വിജയശതമാനവുമായി ഒന്നാം സ്ഥാനത്ത്. 76.17 ശതമാനവുമായി പത്തനംതിട്ടജില്ലയാണ് ഏറ്റവും പിന്നിലുള്ളത്.
    10839 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 59 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളില്‍ 83.34 ശതമാനം പേരും വിദ്യാര്‍ഥികളില്‍ 77.78 ശതമാനം പേരും ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യതനേടിയത് പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. ഇവിടെ പരീക്ഷയെഴുതിയ കുട്ടികളില്‍ 94.8 ശതമാനം പേരും വിജയിച്ചു.
പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍
  • 2015 ലെ രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. 

No comments:

Post a Comment