പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന തത്വദീക്ഷയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് അങ്ങേയറ്റം അപകടത്തിലായിരിക്കുന്നു. മണ്ണും, വെള്ളവും, വായുവും മലിനമാണ്. ജീവന്റെ നാമ്പുകളെ തീര്‍ത്തും തുടച്ചുമാറ്റുന്ന തരത്തില്‍ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചു കൊണ്ടിരിക്കുന്നു.ഒരൊറ്റ ഭൂമി...അതിന്റെ നാശം മനുഷ്യന്റെ നാശം കൂടിയായിരിക്കും... നമുക്കെല്ലാം ഒരേ ഭാവി.. 700 കോടി സ്പനങ്ങള്‍ സഫലീകരിക്കാനും മാത്രം വിഭവങ്ങള്‍ ഭൂമിയിലിപ്പോള്‍ തന്നെ ഇല്ല. 2050 ആകുമ്പോഴേയ്ക്കും ലോക ജനസംഖ്യ 960 കോടിയായി ഉയരും. വരാനിരിക്കുന്ന തലമുറകളുടെ ഭാവി നിശ്ചയിക്കുന്നത് നമ്മുടെ ഇന്നത്തെ ജീവിത സംസ്‌കാരമായിരിക്കും. പാശ്ചാത്യ ജീവിത പ്രവണതയും വര്‍ദ്ധിച്ച ഉപഭോഗ സംസകാരവും വഴി ഭൂമിയിലെ വിഭവങ്ങള്‍ ധൂര്‍ത്തടിക്കുകയാണ് നമ്മളെന്ന സത്യം ലോകത്തിനെ ധരിപ്പിക്കാന്‍, കുട്ടികളെ പഠിപ്പിക്കാന്‍, വീണ്ടും ഒരു പരിസരദിനം. പരിസരദിനത്തില്‍ സ്‌കൂളുകളിലും, മറ്റ് പറ്റാവുന്ന ഇടങ്ങളിലുമെല്ലാം ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കണം. നമ്മള്‍ അദ്ധ്യാപകരല്ലാതെ ആരാണ് ഇതിന് മുന്നിട്ട് ഇറങ്ങേണ്ടത്..
പരിസരദിന ക്ലാസ് കൈകാര്യം ചെയ്യാന്‍ കണ്ണൂര്‍ കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ. കെ സുരേന്ദ്രന്‍ തയ്യാറാക്കിയ വിശദമായ മള്‍ട്ടി മീഡിയ പ്രസന്റേഷനും പഠനത്തിന് സഹായകമായ അനുബന്ധ ലഘു ലേഖകളും ഡൗണ്‍ലോഡ് ചെയ്യാവുന്ന ലിങ്ക് താഴെ കൊടുക്കുന്നു. പരിസരദിനത്തിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാവട്ടെ. ആശംസകള്‍.
World Environment Day -Downloads
|
Presentation PDF for Public Class |
World Environment Day-Study Materials -1 (Malayalam) |
World Environment Day-Study Materials -2 (Malayalam) |
No comments:
Post a Comment