പരീക്ഷ-മൂല്യനിർണ്ണയം ,പൊതു അവധികൾ അങ്ങനെ അധ്യയന ദിനങ്ങൾ പലതും നഷ്ടപ്പെട്ട സ്ഥിതിക്ക് ലഭ്യമായ ദിനങ്ങളില്‍ പരമാവധി പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് സ്കൂളുകൾ. ക്ലാസ് മുറികളില്‍ നോട്ടുകള്‍ കൊടുക്കുന്നതു കൂടുതല്‍ സമയനഷ്ടമുണ്ടാക്കും എന്ന കണ്ടെത്തലില്‍ പല അധ്യാപകരും എഴുതി തയാറാക്കിയ നോട്ടുകള്‍ കുട്ടികളോട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറയുന്ന കാഴ്ചയും സ്കൂളുകളില്‍ കാണാം.
ഇടുക്കി അമരാവതി സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ, പാലക്കാട് ചിറ്റൂർ ജി.വി.ജി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രി . സജീത്ത് ആന്റണി എന്നിവർ തയ്യാറാക്കിയ പ്ലസ് വണ്‍/ പ്ലസ് ടു ഹയർ സെക്കണ്ടറി രസതന്ത്രം പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു. പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ മടിക്കില്ലെന്ന വിശ്വാസത്തോടെ...
No comments:
Post a Comment