തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഒക്ടോബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ജനവരി ഒന്ന് അടിസ്ഥാന യോഗ്യതാ തിയതിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിയിലെ മുഴുവന്‍ വോട്ടര്‍മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള വാര്‍ഡ് അടിസ്ഥാനത്തുില്‍ പുനഃക്രമീകരിച്ചാണ് പട്ടിക തയാറാക്കിട്ടുള്ളത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ഈ വര്‍ഷം ജനുവരി ഒന്നിന്18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് വോട്ടവകാശം.ഇതേ യോഗ്യതാ തിയതിയായി േന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ പട്ടിയില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടര്‍മാരെയും കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിറ്റുണ്ട്. പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും തിരുത്തലുകള്‍, സ്ഥലമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും ജൂണ്‍ 10ന് ശേഷം കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ച് അതിനുള്ള അവസരം ലഭിക്കും.
പേര് ചേര്‍ക്കാനും, തിരുത്തലുകള്‍ക്കും,സ്ഥലമാറ്റത്തിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നല്‍കാവുന്നതാണ്.എന്നാല്‍ പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം.
ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും, കോര്‍പ്പറേഷനുകളില്‍ അഡിഷണല്‍ െക്രട്ടറിമാരുമാണ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍..
No comments:
Post a Comment