ഏകജാലക രീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും, കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാവുന്നതാണെന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്കു വേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 11ന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. ജൂലൈ 13 മുതല്‍ 14 ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പ്രവേശനം നേടിയിട്ടുള്ള സ്‌കൂളില്‍ സമര്‍പ്പിക്കാം. സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 16ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി. സേ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, സി.ബി.എസ്.ഇ.യുടെ സ്‌കൂള്‍ തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫാറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ നിര്‍ദേശങ്ങളും പിന്നാലെ പുറപ്പെടുവിക്കും.
No comments:
Post a Comment