ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിതപാഠങ്ങളുടെ വർക്കുകള്‍ ഇവിടെ ആരംഭിക്കുകയാണ്. രണ്ടാം വർഷ(പ്ലസ്‌ടു) ഗണിത പാഠപുസ്തകത്തിലെ ഓരോ പാഠത്തിലേയും പ്രധാനപെട്ട സമവാക്യങ്ങളും ആശയങ്ങളും പറഞ്ഞുതരുന്നതിനോടൊപ്പം പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഓരോ ഭാഗമായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
രണ്ടാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്ക് വളരെ പ്രയോജനകരമായ ചോദ്യശേഖരം ബ്ലോഗിന് വേണ്ടി തയ്യാറാക്കുന്നത് കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ ആണ്. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോൽസാഹനവും ബ്ലോഗ് പ്രതീക്ഷിക്കുന്നു.
ഓരോ പാഠത്തിലേയും പഠന വിഭവങ്ങൾ തയ്യാറാക്കുന്ന മുറക്ക് ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായിവരുന്ന ഫോർമുലകളും ഷോർട്ട് കട്ട് ഫോർമുലകളും ഉൾകൊള്ളിച്ചുകൊണ്ട് "ഫോർമുല മാസ്റ്റർ" എന്ന പുസ്തകവും രമേഷ് സാർ പബ്ലിഷ് ചെയ്യുകയുണ്ടായി.
No comments:
Post a Comment