Friday 22 January 2016

ആള്‍ പ്രമോഷന് മരണമണി മുഴങ്ങുമ്പോള്‍



2016 ജനുവരിയില്‍ MHRD നിയോഗിച്ചഎട്ടംഗസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ആള്‍പ്രമോഷന്‍ സമ്പ്രദായം തിരിച്ചുകൊണ്ടു വരണമോ വേണ്ടയോ എന്ന നിര്‍ണായക തീരുമാനം അതിനു ശേഷം ഉണ്ടാകും.രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വസുദേവ് ദേവനാനി അധ്യക്ഷനായ ഈ സമിതിയില്‍ തമിഴ്നാട്ബംഗാള്‍,മധ്യപ്രദേശ്,ഒഡീഷഅരുണാചല്‍ പ്രദേശ്ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പു മന്ത്രിമാരും അംഗങ്ങളാണ്.ഡല്‍ഹിയടക്കം നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആള്‍പ്രമോഷന്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.പഠനനിലവാരം കുറയുന്നതിനിടയാക്കുന്നു എന്നതാണ് മുഖ്യകാരണം.
കുട്ടികളെന്തുകൊണ്ട് തോല്‍ക്കുന്നു?
പഠനത്തില്‍ നിശ്ചിത നിലവാരത്തിലെത്താതെ വരുമ്പോഴാണ് തോല്‍വി സംഭവിക്കുകതോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ഇവിടെ പ്രധാനംഹോപ്കിന്‍ സര്‍വകലാശാലയിലെ പ്രസിദ്ധ വിദ്യാഭ്യാസ ചിന്തകനായ റോബര്‍ട്ട് ശ്ലാവിന്‍ (1995) ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിവയാണ്

  • കുട്ടിയുടെ വികാസപരമായ കാലതാമസംശാരീരികവും ബൗദ്ധികവും ഭാഷാപരവുമായ വൈകല്യങ്ങള്‍
  • ദാരിദ്ര്യം ,
  • കുറഞ്ഞ പ്രതീക്ഷാനില
  • താഴ്ന ആത്മബോധം അവനവന്റെ ശ്ക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയായ്ക)
  • അനാരോഗ്യകരമായ കുടംബപശ്ചാത്തലം
  • വിദ്യാഭ്യാസത്തിനു വീട്ടില്‍ നല്‍കുന്ന മാറ്റു കുറവുളള മൂല്യം
  • പെരുമാറ്റ പ്രശ്നങ്ങള്‍വൈകാരിക പ്രശ്നങ്ങള്‍
  • സാംസ്കാരിക പശ്ചാത്തലം
  • ദരിദ്രമായ അധ്യാപന രീതി
  • വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന വിഭവ പിന്തുണയുടെ അപര്യാപ്തത
തോല്‍വിയുടെയും പഠനപിന്നാക്കാവസ്ഥയുടെയും കാരണങ്ങള്‍ ഓരോ കുട്ടിയ്കും വ്യത്യസ്തമായിരിക്കേ അവ കണ്ടെത്തി പരിഹരിക്കാനല്ലേ വിദ്യാലയങ്ങള്‍ ശ്രമിക്കേണ്ടത്.
വെല്ലുവിളിയില്ലാത്ത ക്ലാസ്  കയറ്റം കുട്ടികളെ അലസരാക്കും. അധ്യാപകരെ ഉഴപ്പരാക്കും എന്നെല്ലാം വാദങ്ങള്‍ നാം കേള്‍ക്കുന്നു.
പഠനത്തില്‍ വെല്ലുവിളിയുണ്ടാകുന്നത് താല്പര്യജനകമായി പഠനപ്രവര്‍ത്തനം അവതരിപ്പിക്കുമ്പോഴാണ്. അതില്‍ കുട്ടിയുടെ മുഴുകല്‍ ആവശ്യപ്പെടുന്ന വിധം പങ്കാളിത്തമുഹൂര്‍ത്തങ്ങള്‍ അനുവദിക്കുമ്പോഴാണ്. അതേ പോലെ കൈത്താങ്ങ് അധ്യാപകരുടെ പക്ഷത്തുനിന്നും സഹപാഠികളുടെ പക്ഷത്ത് നിന്നും യഥാസമയം ലഭിക്കുകയും വേണം. 
കുട്ടികളെ തോല്പിക്കുന്നതും വിജയിപ്പിക്കുന്നതും സംബന്ധി്ച്ച് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് അവ നാം ശ്രദ്ധിക്കണം. 

NASP പറയുന്നു
അമേരിക്കയടക്കം 25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 25000ലധികം സ്കൂള്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനായNASP( നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്കൂള്‍ സൈക്കോളജിസ്റ്റ്സ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പ്രസക്തമാണ്.
  1. എല്ലാവരെയും വിജയിപ്പിക്കുന്നതു കൊണ്ടോ കുട്ടികളെ ക്ലാസില്‍ തോല്പിച്ചു
    പഠിപ്പിക്കുന്നതുകൊണ്ടോ മാത്രം നിലവാരമുയരുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നില്ല
  2. കുട്ടിക്ക് ലഭിക്കുന്ന പഠനാനുഭവം എന്താണെന്നുളളത് പ്രധാനമാണ്
  3. ഓരോ കുട്ടിക്കും അനുയോജ്യമായ ഇടപെടല്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്താനാവാതെ യാന്ത്രികമായ തോല്‍പ്പിക്കല്‍ ഗുണം ചെയ്യില്ല
  4. തോല്‍വിയുടെ ആദ്യവര്‍ഷത്തില്‍ കുട്ടി കൂടുതല്‍ പഠനതാല്പര്യം പ്രകടിപ്പിക്കാമെങ്കിലും ഒന്നിലധികം വര്‍ഷം തോല്‍ക്കേണ്ടി വന്നാല്‍ അത് കുട്ടിയെ അക്കാദമിക മികവിലേക്ക് നയിക്കില്ലനേരത്തെയുളളതിനേക്കാള്‍ കുറഞ്ഞ നിലവാരത്തിലെത്താനും സാധ്യത
  5. തോല്‍പ്പിക്കപ്പെടുന്ന കുട്ടികളില്‍ പെരുമാറ്റ പ്രശ്നങ്ങള്‍വിദ്യാലയ വിരക്തി,സമായോജനപ്രശ്നങ്ങള്‍ സമസംഘവുമായി ഇടപഴകല്‍ കുറയല്‍ എന്നിവ പ്രകടമാകും
  6. കൊഴിഞ്ഞുപോക്കിനു കാരണമാകുന്നു
  7. പഠനനിലയുടെ വിവിധ മേഖലകളില്‍ തോല്‍വി പ്രതികൂലസ്വാധീനം ചെലുത്തും വായന.ഗണിതം,എഴുത്ത് ,ആത്മബോധവികാസം..)
  8. മാനസീകമായ പിരിമുറുക്കത്തിലേക്ക് നയിക്കും
  9. എന്നാല്‍ വിദ്യാലയത്തില്‍ നിരന്തരം ഹാജരാകാത്ത കുട്ടികള്‍ക്ക് തോറ്റുപഠിക്കല്‍ ഗുണം ചെയ്യും.
എന്താണ് ചെയ്യാന്‍ കഴിയുക?
NASP ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു
  1. രക്ഷിതാക്കളുടെ വിദ്യാലയബന്ധം ശക്തിപ്പെടുത്തുകകുട്ടിയുടെ പഠനത്തിലെ ഇടപെടല്‍ കൂട്ടുക വിദ്യാലയത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കല്‍ഹോം വര്‍ക്ക് മോണിറ്റര്‍ ചെയ്യല്‍അധ്യാപകരുമായി നിരന്തരം ബന്ധപ്പെടല്‍)
  2. എല്ലാ ക്ലാസുകളിലും പഠനത്തെ മുന്നോട്ട് നയിക്കുന്നതിനായി പ്രായത്തിനും സംസ്കാരത്തിനും അനുയോജ്യമായ ബോധനതന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തുക
  3. ഭാഷാനൈപുണികളും സാമൂഹിക നൈപുണികളും വികസിപ്പിക്കുന്ന പ്രീസ്കൂള്‍ വിദ്യാഭ്യാസം
  4. കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തുന്നതിനും കുട്ടിയുടെ ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുന്നതിനും ശാസ്ത്രീയവും ചിട്ടയായുളളതുമായ രീതികള്‍ വികസിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപന തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക
  5. വിദ്യാലയാധിഷ്ഠിത മാനസീകാരോഗ്യ പരിപാടികള്‍ നടത്തി കുട്ടിയുടെ സാമൂഹികവും വൈകാരികവുമായി പ്രശ്നങ്ങള്‍ പരിഹരിക്കുകട
  6. വിദ്യാര്‍ഥി പിന്തുണാസംഘങ്ങള്‍ (വിദഗ്ധരുള്‍പ്പെടുന്നവപ്രവര്‍ത്തിക്കുക
  7. വര്‍ഷാന്ത്യ പ്രവര്‍ത്തനങ്ങള്‍അവധിക്കാല പ്രവര്‍ത്തനങ്ങള്‍സ്കൂള്‍ സമയശേഷമുളള പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുക
  8. ഓരോ വ്യക്തിയ്ക്കും സഹായം-ട്യൂട്ടറിംഗ്മെന്ററിംഗ് എന്നിവ പ്രാബല്യത്തില്‍ വരുത്തുക
  9. ഏതെങ്കിലും ഒരു പരിഹാര മാര്‍ഗം കുട്ടിയുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യില്ലവസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ ഇടപെടലുകള്‍ വിദ്യാലയങ്ങള്‍ ആവിഷ്കരിക്കണം.
     അവസാനത്തെ നിരീക്ഷണം വിലപ്പെട്ടത്. അതാണോ നാം നിര്‍ദേശിക്കുന്നത്? പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നത്?
    അവാര്‍ഡ് ആര്‍ക്കാണ് നല്‍കേണ്ടത്?
     എല്ലാ വര്‍ഷവും നാം മികച്ച അധ്യാപകര്‍ക്ക് സംസ്ഥാന ദേശീയ അവാര്‍ഡ് നല്‍കാറുണ്ടല്ലോ? ഈ അവാര്‍ഡ് അധ്യാപകരുടെ വിദ്യാലയം , ക്ലാസ് എങ്ങനെ? കുട്ടികള്‍ക്ക് ഉയര്‍ന്ന പഠനനിലയുണ്ടോ? എല്ലാ കുട്ടികളേയും ഉയര്‍ന്ന പഠനനിലയിലെത്തിക്കുന്ന അധ്യാപകര്‍ക്കല്ലേ അവാര്‍ഡ് യഥാര്‍ഥത്തില്‍ നല്‍കേണ്ടത്? കാലാകാലങ്ങളില്‍ പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങളെ തന്റേതായ നിലയില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്തിടത്തോളം നാം ആഗ്രഹിച്ചത്ര മുന്നേറാതെ പോകും. അധ്യാപക പരിശീലനങ്ങളും കൃത്യമായ ലക്ഷ്യം നേടുംവിധം അധ്യാപകരെ സജ്ജരാക്കുന്ന വിധമാകണം. എസ് എസ് എയുടെ പെന്‍സിലിന്റെ മുകളില്‍ യാത്ര ചെയ്യുന്ന ആ രണ്ടു കുട്ടികളിലാരാണ് ക്ലാസില്‍ തോല്പിക്കപ്പെടുക എന്നതാണ് എന്റെ ആശങ്ക. പ്രവേശനോത്സവത്തില്‍ തോല്പിക്കപ്പെട്ട കുട്ടി എന്തു പാട്ടു പാടും?

No comments:

Post a Comment