Wednesday 6 January 2016

പാഠപുസ്തകങ്ങള്‍ തിരുത്താം; ആവര്‍ത്തന പട്ടികയിലേക്ക്‌ നാല് മൂലകങ്ങള്‍ കൂടി---- Mathrubhumi article


ഭാരമേറിയ നാല് പുതിയ രാസമൂലകങ്ങള്‍ കൂടി ആവര്‍ത്തന പട്ടികയില്‍ ഇടംനേടി. ജപ്പാന്‍, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തിയ മൂലകം 113, 115, 117 118 എന്നിവ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ലോകമെങ്ങുമുള്ള പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ട സ്ഥതിയായി. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി' ( IUPAC ) ആണ് പുതിയ മൂലകങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂലകങ്ങളുടെ കണ്ടെത്തല്‍ പരിശോധിച്ച് സ്ഥിരീകരിച്ച് അവയെ ആവര്‍ത്തന പട്ടികയില്‍ ( periodic table ) ഉള്‍പ്പെടുത്താന്‍ ചുമതലപ്പെട്ട സംഘടനയാണിത് . 2011ല്‍ രണ്ട് ഭാരമേറിയ മൂലകങ്ങളെ (മൂലകം 114, മൂലകം 116 ) ആവര്‍ത്തന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് പുതിയ രാസമൂലകങ്ങള്‍ പട്ടികയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് പുതിയ മൂലകങ്ങള്‍ കണ്ടെത്തിയ കാര്യം IUPAC സ്ഥിരീകരിച്ചത്. ഇതോടെ ആവര്‍ത്തന പട്ടികയിലെ ഏഴാമത്തെ നിര പൂര്‍ത്തിയായി. റഷ്യയിലെ ഡ്യുബ്‌നയില്‍ പ്രവര്‍ത്തിക്കുന്ന 'ജോയന്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചി'ലെയും, അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ 'ലോറന്‍സ് ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി'യിലെയും ഗവേഷകര്‍, മൂലകം 115, 117, 118 എന്നിവയുടെ അസ്തിത്വം തെളിയിക്കാന്‍ മതിയായ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞതായി IUPAC സ്ഥിരീകരിച്ചു. 

No comments:

Post a Comment