2011ല്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ ചോദ്യശേഖരം മികച്ച ഒരു പഠനസഹായിയായിരുന്നു. പല തലത്തിലുള്ള, പല തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഈ മെറ്റീരിയലിന്റെ മികവ്. എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയും ലക്ഷ്യമിട്ടിരുന്ന ചോദ്യങ്ങളാല്‍ സമ്പുഷ്ടമായിരുന്നു ഈ ചോദ്യബാങ്ക്. ഈ ചോദ്യശേഖരം ആവശ്യപ്പെട്ടു കൊണ്ട് ഇടയ്‌ക്കെങ്കിലും നമുക്ക് മെയിലുകള്‍ ലഭിക്കാറുണ്ട്. ആയതു കൊണ്ടു തന്നെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ റിവിഷന്‍ നമുക്ക് ഭംഗിയാക്കാനാകും. മാത്രമല്ല മുന്‍കാലങ്ങളിലെ ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകളും ഇവിടെ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പഴയ ചോദ്യപേപ്പറുകള്‍ കയ്യിലുള്ളവര്‍ അവ സ്‌കാന്‍ ചെയ്ത് ഞങ്ങള്‍ക്ക് അയച്ചു തരുമല്ലോ. സ്കാന്‍ ചെയ്യേണ്ട വിധം ഇവിടെ ക്ലിക്ക് ചെയ്ത് നോക്കുക. മാത്രമല്ല, എസ്.സി.ഇ.ആര്‍.ടിയുടെ ചോദ്യശേഖരത്തിന്റെ (Question Bank) ഇംഗ്ലീഷ് വേര്‍ഷന്‍ കയ്യിലുള്ളവരും അവ ഞങ്ങള്‍ക്ക് അയച്ചു തരുമെന്നു പ്രതീക്ഷിക്കുന്നു. ക്വസ്റ്റിന്‍ ബാങ്കിന്റെ ഇംഗ്ലീഷ് വേര്‍ഷനും മുന്‍കാല ഓണപ്പരീക്ഷാ ചോദ്യപേപ്പറുകള്‍ കയ്യിലുള്ളവരും അവ അയക്കേണ്ട വിലാസം hariekd@gmail.com
Read More | തുടര്‍ന്നു വായിക്കുക
No comments:
Post a Comment