ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍ ക്രിയാശീല ശ്രേണിയാണ്
ലോഹങ്ങളുടെ ശ്രേണിയാണ് ക്രിയാശീല ശ്രേണിയാണ്
ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ്
ലോഹങ്ങളുടെ ക്രിയാശേഷി കുറഞ്ഞു വരുന്ന ശ്രേണിയാണ്
പൊട്ടാസിയം ,സോഡിയം ,കാല്‍സിയം ,മഗ്നീഷ്യം പിന്നെ അലുമിനിയവും
സിങ്ക് ,അയണ്‍,നിക്കല്‍ ,ടിന്‍ ,ലെഡ് ,കോപ്പര്‍ ,മെര്‍ക്കുറി ,സില്‍വര്‍, ഗോള്‍ഡ്
സോഡിയം മുറിച്ചു വെച്ചാല്‍ തിളക്കം പോകുന്നു വേഗത്തില്‍
ഇരുമ്പോ തുറന്നിരുന്നാല്‍ നിറം പോകുന്നു സാവധാനം
പ്ലാറ്റിനം സ്വര്‍ണം പോലെ വായുവില്‍ തിളങ്ങി ജീവിക്കും
കോപ്പറും സില്‍വറുമാകട്ടെ പയ്യെ പയ്യെ മങ്ങുന്നു
സോഡിയം വെള്ളത്തിലിട്ടാല്‍ ഗോളത്തിലായി ലയിക്കുന്നു
പൊട്ടാസിയം വെള്ളത്തിലിട്ടാല്‍ പൊട്ടിത്തെറിക്കുന്നു സ്ഫോടനത്താല്‍
ആസിഡും ലോഹവും ചേര്‍ന്നാല്‍ ഹൈഡ്രജന്‍ വാതകം പൊങ്ങുന്നു
അമ്ലത്തിന്‍ രൂപം മാറ്റി ടാറ്റ ചൊല്ലി പോകുന്നു
കോപ്പറും സ്വര്‍ണവുമൊന്നും ആസിഡുമായി ചേരില്ല
ഹൈഡ്രജനെ ആസിഡില്‍ നിന്നും ആദേശം ചെയ്യാന്‍ പറ്റില്ല
ശ്രേണിയിലെ മുന്‍പന്മാരെല്ലാം പിന്‍പന്മാരെല്ലാം ചാടിക്കും
നാകവും ചെമ്പും ചേര്‍ന്നൊരു സെല്ലില്‍ വൈദ്യതി ഉണ്ടാകും
ലോഹങ്ങള്‍ മാറ്റി മാറ്റി കൂടുതല്‍ സെല്ലുകള്‍ ഉണ്ടാക്കാം
സിങ്ക് ആറ്റം രണ്ടു ഇലക്ട്രോണുകള്‍ വിട്ടു കൊടുക്കുന്നു കൊപ്പറിനു
കോപ്പറോ ആ ഇലക്ട്രോണുകള്‍ സ്വീകരിക്കുന്നു സന്തോഷമായ്
സെല്ലിലൊരു സോള്‍ട്ട് പാലം വെച്ച് കൊടുത്താല്‍ കിട്ടുന്നു
എപ്പോഴും സെല്ലില്‍ നിന്ന് വൈദ്യതി നമുക്ക് കിട്ടുന്നു
പാട്ട് പാടി കേള്‍ക്കണോ ഡൌണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയൂ