( ഇത് തൃശൂരിലെ ഒരു അധ്യാപകന്‍ ലിസ്റ്റ് ചെയ്തതതാണ്.അധ്യാപകവീക്ഷണത്തിലാണ് വിശകലനം നടത്തിയിരിക്കുന്നത് . ക്ലാസിലെ പിന്നാക്കാവസ്ഥയ്ക് കാരണം കുട്ടികള്‍ തന്നയെണെന്നാണ് ഈ അധ്യാപകന്റെ വിദ്യാലയം കരുതുന്നത്. ഇവ പരിഹരിക്കാമെങ്കില്‍ കുട്ടികളെ വിജയിപ്പിക്കാമത്രേ!)
ഹാജര്‍
- സ്കൂളില്‍ കൃത്യസമയത്ത് എത്താതിരിക്കല്‍
- ഇടയ്കിടെ സ്കൂളില്‍ വരാതിരിക്കല്‍
- സ്കൂളില്‍ വരാത്ത ദിവസത്തെ പാഠങ്ങള്‍ പഠിക്കാനോ നോട്ട് എഴുതാനോ ശ്രമിക്കാതിരിക്കല്‍
ക്ലാസില്‍
- ക്ലാസില്‍ ടൈം ടേബിള്‍ പ്രകാരം പാഠപുസ്തകം കൊണ്ടുവരാതിരിക്കല്‍
- ക്ലാസെടുക്കുന്ന സമയത്ത് ശ്രദ്ധിക്കാതിരിക്കല്‍
- മറ്റു കാര്യങ്ങള്‍ ചെയ്യല്‍
- വേണ്ടത്ര വേഗതയില്‍ നോട്ടെഴുതിയെടുക്കാന്‍ കഴിയാത്തത്
- ക്ലാസെടുക്കുന്ന വേളയില്‍ കമന്റുകള്‍ പറയുന്നവരെ പ്രോത്സാഹിപ്പിക്കല്‍
- ബോര്‍ഡില്‍ എഴുതുന്നത് യുക്തി മനസിലാക്കാതെ പകര്‍ത്തി എഴുതല്‍
വീട്ടില്‍
- ഹോം വര്‍ക്ക് ചെയ്തു വരാതിരിക്കല്‍
- നിറയെ ഭക്ഷണം കഴിച്ച് പഠിക്കാനിരിക്കല്‍
- ടി വി കാണല്‍
- കാലത്ത് എഴുന്നേറ്റ് പഠിക്കാതിരിക്കല്‍
- എന്തുകാര്യവും പിന്നീട് ചെയ്യാനായി നീട്ടിവെക്കല്‍
- പഠനത്തിനുളള സമയം കളികളില്‍ ഏര്‍പ്പെടല്‍
- കുട്ടികള്‍ കേള്‍ക്കെ മാതാപിതാക്കള്‍ അധ്യാപകരുടെ കുറ്റം പറയുക
- പഠനവുമായി ബന്ധമില്ലാത്ത പുസ്തകങ്ങള്‍ വായിച്ച് സമയം പാഴാക്കുക
- പാട്ടുകേട്ടിരിക്കുക
- പഠിക്കുമ്പോല്‍ പടം വരച്ചിരിക്കുക
കൂട്ടുകാര്‍
- കൂട്ടുകാരുമായി പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കല്‍
- തൊട്ടടുത്തിരിക്കുന്ന കൂട്ടുകാര്‍ നല്ലവരല്ലാതിരിക്കല്‍
- കൂട്ടുകാരെ നല്ലവരാക്കുന്നതില്‍ തനിക്ക് പങ്കുണ്ടെന്നു തിരിച്ചറിയാതെ പ്രവര്‍ത്തിക്കല്‍
- കൂട്ടുകാരുമായി വഴക്കിട്ടതു ഓര്‍ത്തിരിക്കുന്നതിനാല്‍ ക്ലാസില്‍ ശ്രദ്ധിക്കാനാവാതെ വരുന്നത്
- തെറ്റായ രീതിയിലുളള ആണ്‍പെണ്‍ സൗഹൃദം
- തെറ്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കല്‍
അടിസ്ഥാന ശേഷി
- ആത്മവിശ്വാസമില്ലാതിരിക്കല്‍
- ഗുണനപ്പട്ടിക അറിയാത്തത്
- ഹരിക്കാനറിയാത്തത്
- സ്വന്തമായി പ്രശ്നനിര്‍ധാരണം നടത്താത്തത്
- കണക്ക് ചെയ്തുപഠിക്കാത്തത്
- അടിസ്ഥാന വസ്തുതകള്‍ ഉറയ്കാത്തത്
- പാഠങ്ങള്‍ വായിക്കാതെ വരുന്നത്
പഠനരീതി
- ശരിയായ പഠനരീതി അവലംബിക്കാതിരിക്കല്‍
- ഉറക്കെ വായിക്കേണ്ട പാഠങ്ങള്‍ വായിക്കാതിരിക്കുക
- പുസ്തകത്തിലെ പല ഭാഗങ്ങളും പഠിക്കാതെ വിടുക
- ഇടക്കിടെ റിവിഷന്‍ നടത്താത്തത്
- ശരിയായ ടൈം മാനേജ്മെന്റ് പാലിക്കാതിരിക്കല്‍
- പഠനത്തിനായി വേണ്ടത്ര സമയം ഓരോ ദിവസവും വിനിയോഗിക്കാതിരിക്കല്‍
- അധ്യാപകരുടെയും അധ്യാപനത്തിന്റെയും ദോഷവശങ്ങള്‍ മാത്രം കാണുക
- അക്ഷരങ്ങള്‍ വളരെ വലുപ്പത്തില്‍ എഴുതുന്നത്
- മോശമായ കൈയക്ഷരം
പരീക്ഷ
- പരീക്ഷയ്ക് ചോദ്യം മനസിലാക്കാതെ ഉത്തരം എഴുതല്‍
- കോപ്പി അടിച്ച് ജയിക്കാന്‍ പറ്റുമെന്ന വിശ്വാസം
- പരീക്ഷയ്ക് വേണ്ടി തയ്യാറെടുപ്പ് നടത്താത്തത്
- വ്യക്തമായ ലക്ഷ്യമില്ലാത്തത്
- പഠിച്ചില്ലെങ്കിലും വിജയിക്കുമെന്ന ധാരണ
മറ്റു കാരണങ്ങള്‍
- പഠനവൈകല്യം
- വ്യക്തിത്വവികസനത്തിന് സഹായകമായ പുസ്തകവായനയോ പരിശീലനമോ ലഭിക്കാത്തത്
- സര്‍ഗാത്മക പ്രവര്‍ത്തനത്തിലേര്‍പ്പെ്ട്ടാലുളള സന്തോഷം അറിയാത്തത്
- അനുയോജ്യമായ പേന ഉപയോഗിക്കാതിരിക്കല്‍
- അനുസരണശീലമില്ലാത്തത്
- ആവശ്യത്തിന് വെളളം കുടിക്കാത്തതിനാലുളള ശാരീരിക പ്രശ്നങ്ങള്‍
റിട്ടയര്‍ ചെയ്ത ഒരു പ്രഥമാധ്യാപകന്‍ ഈ കുറിപ്പിനോട് പ്രതികരിച്ചത് തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്ന കാരണങ്ങള്‍ നോക്കൂ.
കുട്ടി തോല്‍ക്കുന്നതിന് അധ്യാപകരുടെ പങ്ക്
- ഓരോ കുട്ടിയുടെയും പ്രശ്നങ്ങള്‍ മനസിലാക്കാതിരിക്കല്‍
- വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ക്ലാസെടുക്കല്‍
- എല്ലാവര്‍ക്കും മനസിലാകും വിധം പഠിപ്പിക്കാന്‍ ശ്രദ്ധിക്കാതിരിക്കല്‍
- പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്താത്തത്
- നിരന്തര വിലയിരുത്തില്‍ നടത്താത്തത്
- തത്സമയ സഹായം നല്‍കാത്തത്
- ക്ലാസില്‍ പോകാന്‍ വിമുഖത
- സ്കൂളില്‍ വരാതെ മറ്റ് ഔദ്യോഗിക ചുമതലകള്‍ ചെയ്യുന്നതില്‍ സംതൃപ്തികണ്ടെത്തല്‍
- കുട്ടിക്ക് താല്പര്യമുണ്ടാക്കും വിധം പഠിപ്പിക്കാത്തത്
- കുട്ടികളെ ശകാരിക്കുകയും പ്രോത്സാഹിക്കാതിരിക്കുകയും
- മനസര്‍പ്പിച്ച് ടീച്ചിംഗ് നോട്ടെഴുതാതിരിക്കല്‍
- വിദ്യാലയത്തിലെ മറ്റു പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാട്ടല്‍
- ചില കുട്ടികളോട് പ്രത്യേകം താല്പര്യവും പരിഗണനയും
- പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കല്‍
- കുട്ടികള്‍ക്ക് മനസിലാകുന്നുണ്ടോ എന്ന് തിരക്കാതിരിക്കല്‍
- എല്ലാം കുട്ടിയുടെ കുഴപ്പമാണെന്നും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന വിശ്വാസം
- സമയബന്ധിതമായി പാഠഭാഗങ്ങള്‍ തീര്‍ക്കാത്തത്
- ഒരേ രീതിയില്‍ തന്നെ എന്നും പഠിപ്പിക്കല്‍
- കുട്ടികള്‍ക്ക് ചിന്തിക്കാനും പ്രതികരിക്കാനും അവസരം നല്‍കാതെ എല്ലാം വിശദീകരിക്കാന്‍ ശ്രമിക്കല്‍
- കുട്ടികളുടെ നോട്ട് ബുക്ക് നോക്കാതിരിക്കല്‍
- പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കല്‍
- നീയൊന്നും നന്നാകില്ല എന്ന മനോഭാവത്തോടെ കുട്ടികളോട് പെരുമാറല്‍
- അനാവശ്യമായ താരതമ്യം
- എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്നും പഠിക്കാനാകുമെന്നും വിശ്വാസമില്ലാത്തത്
- ഗവേഷണമനോഭാവത്തോടെ സമീപിക്കാത്തത്
- എസ് ആര്‍ ജി, സബ്ജക്ട് കൗണ്‍സില്‍ എന്നിവയില്‍ അക്കാദമിക പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാത്തത്
- നൂതനാശയ പ്രവര്‍ത്തനങ്ങളുടെ സന്തോഷം അനുഭവിക്കാത്തത്
- മികച്ച അധ്യാപനമാതൃകകള്‍ പരിചയപ്പെടാന്‍ താല്പര്യം കാട്ടാത്തത്
- സ്വന്തം കാര്യക്ഷമത ഉയര്‍ത്താനുളള പ്രവര്‍ത്തനം നടത്താത്തത്
- റഫറന്‍സ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തത്
- താഴ്ന ക്ലാസുകളിലെ അധ്യാപകരില്‍ പഴിചാരല്‍
- അധ്യാപനവൃത്തിയോട് മമതയില്ലാത്തത്
- പഠിപ്പിക്കേണ്ട കാര്യത്തില്‍ അടിസ്ഥാനധാരണയില്ലാത്തത്
- യൂണിറ്റ് ടെസ്റ്റുകള്‍ നടത്താത്തത്
- വ്യക്തിഗത പിന്തുണ നല്‍കാത്തത്
- പിന്നാക്ക പരിഗണനയോടെ പഠിപ്പിക്കാനറിയാത്തത്
- ജനാധിപത്യരഹിതമായ പെരുമാറ്റം
- കുട്ടികളുടെ വിശ്വാസം ആര്‍ജിക്കാത്തത്
- കുട്ടികളിലെ കഴിവുകള്‍ പ്രയോജനപ്പെടുത്തി പഠിപ്പിക്കാത്തത്
- കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിക്കാത്തത്
- ബോര്‍ഡ് ഉപയോഗിക്കാത്തത്
- ശരിയായ രീതിയില്‍ ക്ലാസ് ക്രോഡീകരണം നടത്താത്തത്.
- കുട്ടിക്ക് മനസിലാകും വിധം തെളിവുകളും ഉദാഹരണങ്ങളും അവതരിപ്പിക്കാത്തത്
- പാഠപുസ്തകത്തിലെ കാര്യങ്ങള്‍ മാത്രം പഠിപ്പിക്കല്‍
- ജിവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച് പഠിപ്പിക്കാതിരിക്കല്‍
- ഗൈഡുകള്‍ വാങ്ങാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കല്‍
- പഴയപഠനരീതിയാണ് എറ്റവും മെച്ചമെന്ന ധാരണ പുലര്‍ത്തല്‍
- പഠനവേഗത, പഠനശൈലി എന്നിവ പരിഗണിക്കാതെയുളള അധ്യാപനം
- ആശയവിനിമയപരിമിതി.
- ഒരു രീതിയില്‍ പഠിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ വ്യത്യസ്തമായ രീതിയില്‍ അതേ കാര്യം അവതരിപ്പിച്ച് പഠിപ്പിക്കാതിരിക്കല്‍
- ഒരു പിരീഡിനുളളില്‍ കുട്ടിക്ക് താങ്ങാവുന്നതിലധികം കാര്യങ്ങള്‍ അവതരിപ്പിക്കല്‍
- മുന്നറിവ് പരിഗണിക്കാതെ പഠിപ്പിക്കല്‍
- ഏതാനും കുട്ടികളുടെ പ്രതികരണത്തെ മാത്രം മാനിച്ച് ക്ലാസ് നയിക്കല്‍
- പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ട കടമ തിരിച്ചറിയാതിരിക്കല്‍
- രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടാതിരിക്കല്‍
- രണ്ടു വീക്ഷണങ്ങള്‍.
- ഇനിയും പലരും പലരേയും കാരണക്കാരായി ചൂണ്ടിക്കാട്ടാം
- അതല്ലല്ലോ പ്രശ്നം
- പ്രവേശനോത്സവം നടത്തി മധുരം നല്‍കി വരവേറ്റത് എന്തിനാണ്
- തോല്പിക്കാനാണോ? മാന്യമായി വിജയിപ്പിക്കാനാണോ?
- എന്ന ചോദ്യത്തിനുത്തരമുണ്ടെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ മാത്രം പ്രവേശനോത്സവം നടത്തിയാല്‍ മതി എന്നു തീരുമാനിക്കണം.
No comments:
Post a Comment