സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
- ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
- പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്ത ശമ്പളം ലഭിക്കും
- DA as on 01/07/2014- Nil
DA as on 01/01/2015- 3%,
DA as on 01/07/2015- 6%
ആകെ ഡി.എ 6% - വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
- സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
- HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
- 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
- ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
- DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
- ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
- പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
Sl.No | Pay Range | B2 Class Cities&above | Other Cities/Town | Other Places |
1 | 16500-26500 | 1500 | 1250 | 1000 |
2 | 27150-42500 | 2000 | 1500 | 1250 |
3 | 43600-68700 | 2500 | 1750 | 1500 |
4 | 70350 & above | 3000 | 2000 | 1750 |
No comments:
Post a Comment