![]() |
അപര്‍ണയുടെ ചിത്രം |
യു കെ ജി ക്ലാസ്സില്‍ പഠിക്കുന്ന സഞ്ജു രാവിലെ ഒരു ചിത്രവുമായിട്ടാണ് എത്തിയത് . കരയുന്ന മരത്തിന്‍റെ ചിത്രം . ടീച്ചര്‍ അത് ഒരു ചാര്‍ട്ട് പേപ്പറില്‍ ഒട്ടിച്ചു . അവന് അത് നാലാം ക്ലാസ്സില്‍ നിന്നും കിട്ടിയതാണ് . ആരാണ് അത് വരച്ചതെന്ന് അവനറിയണം . ചാര്‍ട്ട് പേപ്പറില്‍ അവന്‍ ചോദിച്ച ചോദ്യം കൂടി ടീച്ചര്‍ എഴുതി . താഴെ രണ്ടു പ്രവര്‍ത്തന സൂചനകളും രേഖപ്പെടുത്തി ....
മരം എന്തിനാണ് കരയുന്നത് ?
കൂട്ടുകാര്‍ പറഞ്ഞ ഉത്തരങ്ങളില്‍ ചിലത് ...
- കിളികള്‍ വരാത്തത് കൊണ്ട്
- താഴെയുള്ള ചെടികള്‍ക്ക് ജലം നല്‍കാന്‍
- വെയിലത്ത് നിന്ന് തളര്‍ന്നത് കാരണം
- പൂക്കളും ചിത്രശലഭങ്ങളും ഇല്ലാത്തത് കൊണ്ട്
അവര്‍ ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പുകള്‍
- മരം ഒരു വരം
- മരം മനുഷ്യനോ ...
- കരയുന്ന മരം
- മരത്തിന്‍റെ വികാരവും വിചാരവും
- മരത്തിന്‍റെ സങ്കടം
- മരത്തിന്‍റെ കണ്ണീര്‍
- പാവം മരം
No comments:
Post a Comment